വിഖ്യാത സംവിധായകന് ഡെനി വില്ലെനൊവ്വയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ഡ്യൂണ്‍ 3’ അവസാന ട്രെയിലര്‍ എത്തി. ഫ്രാങ്ക് ഹെര്‍ബെര്‍ട്ട് ഇതേപേരിലെഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ബ്രഹ്മാണ്ഡ സിനിമ. തിമോത്തെ ഷാലമെ, റെബേക്ക ഫെര്‍ഗസന്‍, ജോഷ് ബ്രോളിന്‍, ഡേവിഡ് ബാറ്റിസ്റ്റ, സെന്‍ഡായ, ജാവിയര്‍ ബാര്‍ഡെം തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ലുക്കിലാണ് തിമോത്തെയെ ‘ഡ്യൂണ്‍ 3’യില്‍ അവതരിപ്പിച്ചിരിക്കുന്നത്. റോബര്‍ട്ട് പാറ്റിന്സണ് അവതരിപ്പിക്കുന്ന ‘സ്കൈറ്റേല്‍’ എന്ന വില്ലന്‍ കഥാപാത്രമാണ് മൂന്നാം ഭാഗത്തിലെ പ്രധാന ആകര്‍ഷണം. ഒന്നാം ഭാഗത്തില്‍ കൊല്ലപ്പെട്ട ഡങ്കന്‍ ഐഡഹോ എന്ന കഥാപാത്രമായി ജെയ്സണ്‍ മൊമോവ വീണ്ടും എത്തുന്നു. ഡിസംബര്‍ 18ന് ചിത്രം തിയറ്ററുകളിലെത്തും.
