6 46

പ്രോട്ടീന്‍ ശരീരത്തിന് ആവശ്യമാണെങ്കിലും ആവശ്യത്തിന് അനുസരിച്ചുള്ള പ്രോട്ടീന്‍ ശരീരത്തില്‍ എത്തുന്നില്ലെന്ന് പഠനം. 74% പേരും ദിവസവും പ്രോട്ടീന്‍ ഉള്‍പ്പെടുന്ന ഭക്ഷണം കഴിക്കണമെന്ന് അറിവുള്ളവരാണ്. എന്നാല്‍ 56% പേര്‍ക്കും തെറ്റായ ധാരണയാണുള്ളതെന്നും 70% പേരും പ്രതിദിനം 41ഗ്രാമില്‍ താഴെ പ്രോട്ടീന്‍ മാത്രമാണു ഭക്ഷണത്തിലൂടെ കഴിക്കുന്നതെന്നും ‘സ്റ്റേറ്റ് ഓഫ് പ്രോട്ടീന്‍ ആന്‍ഡ് ഫൈബര്‍ ഇന്‍ അര്‍ബന്‍ ഇന്ത്യ’ എന്ന പഠനത്തില്‍ വ്യക്തമാക്കുന്നു. പെപ്‌സിക്കോ ഇന്ത്യ, യൂറോമോണിറ്റര്‍ ഇന്റര്‍നാഷനല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ച് എന്നിവരുടെ നേതൃത്വത്തില്‍ കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ 5 നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. 18നും 50നും ഇടയിലുള്ള ആയിരത്തിലേറെപ്പേരുടെ ജീവിതസാഹചര്യം, ഭക്ഷണരീതി എന്നിവയെല്ലാം വിലയിരുത്തിയാണു റിപ്പോര്‍ട്ട് തയാറാക്കിയത്. 5 നഗരങ്ങളിലും പഠനത്തില്‍ ഭാഗമായവരില്‍ 70% പേരും 41 ഗ്രാമില്‍ താഴെ മാത്രമാണു പ്രോട്ടീന്‍ ഉപയോഗിക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരു ഇന്ത്യക്കാരന്‍ കിലോഗ്രാമിനു 0.83 ഗ്രാം എന്ന നിലയില്‍ പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണു ഐസിഎംആര്‍ പഠനം. അതായതു പുരുഷനാണെങ്കില്‍ പ്രതിദിനം 54 ഗ്രാമും സ്ത്രീകള്‍ പ്രതിദിനം 46 ഗ്രാമും പ്രോട്ടീന്‍ കഴിക്കണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *