സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിൽ ഹൈക്കമാൻഡിൻ്റെ അടിയന്തര ഇടപെടൽ തേടി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാന കോൺഗ്രസിലെ സാഹചര്യം അതീവ ഗുരുതരമെന്ന് സണ്ണി ജോസഫ് ഹൈക്കമാൻഡിനെ അറിയിച്ചു. ഇരുവിഭാഗങ്ങളുടെയും പരാതി സണ്ണി ജോസഫ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ധരിപ്പിച്ചു. രാജ്മോഹന് ഉണ്ണിത്താനെ ഇറക്കി സ്ഥിതി വഷളാക്കിയതിന് പിന്നിൽ വി ഡി സതീശനാണെന്ന കെ സി പക്ഷത്തിൻ്റെ പരാതിയും സർക്കാരിൻ്റെ ശോഭ കെടുത്താൻ മന്ത്രിസഭ യോഗത്തിലെ വിവരങ്ങൾ പുറത്താക്കിയതിന് പിന്നിൽ കെസിയെന്ന വി ഡി പക്ഷത്തിൻ്റെ പരാതിയും ഹൈക്കമാൻഡിനെ ധരിപ്പിച്ചെന്നാണ് വിവരം.
സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിൽ ഹൈക്കമാൻഡിൻ്റെ അടിയന്തര ഇടപെടൽ തേടി മന്ത്രി സണ്ണി ജോസഫ്
