മിഷന് ചക്കക്കൊമ്പന് മൂന്നാം ദിനവും പ്രതിസന്ധിയില്‍. ആനയെ മയക്കുവെടിവെക്കാന്‍ തീവ്രശ്രമം തുടരുകയാണ്. ചക്കക്കൊമ്പന് തുരുത്തില് നിന്ന് 301 കോളനി ഭാഗത്തേക്ക് നീങ്ങുന്നു. 301 കോളനിയില്‍ ആനയെ എത്തിക്കാനായാല്‍ ദൗത്യത്തിന് അനുകൂലമാണ്. വിജയിച്ചില്ലെങ്കിലും ദൗത്യം ഇന്ന് അവസാനിപ്പിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ദൗത്യസംഘാംഗങ്ങള്‍ ക്ഷീണിതരെന്ന് സിസിഎഫ് ഡി കെ വിനോദ് കുമാര്‍ പറഞ്ഞു.അതിനിടെ ചക്കക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്ന് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ആനയെ പ്രദേശത്ത് നിന്ന് മാറ്റേണ്ടിവരും. റേഡിയോ കോളര്‍ ഇടാന്‍ പോലും പറ്റാത്തവിധം അപകടകാരിയാണ് ആന. തലയ്ക്ക് സുഖമില്ലാത്തവരാണ് ആനയുടെ ഫാന്‍സെന്നും എം പി പറഞ്ഞു.
മിഷന് ചക്കക്കൊമ്പന് മൂന്നാം ദിനവും പ്രതിസന്ധിയില്‍
