കോതമംഗലം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് ചികിത്സ വൈകിയതിൽ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. പത്തു രൂപ നോട്ടായി നൽകാൻ ഇല്ലാത്തതുമൂലം കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗിയുടെ ചികിത്സ മുക്കാൽ മണിക്കൂറോളം വൈകിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിയ പെരുമ്പാവൂർ സ്വദേശി കരീമിനാണ് ദുരനുഭവം നേരിട്ടത്. ഓൺലൈൻ പെയ്മെൻറ് സ്വീകരിക്കില്ലെന്നും, അത്യാവശ്യമാണെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോകണമെന്നും ജീവനക്കാരി പറയുകയായിരുന്നു. സംഭവത്തെ തുടർന്ന് ജീവനക്കാരിയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. അതേസമയം ജീവനക്കാരി മോശമായി പെരുമാറിയെങ്കിലും ചികിത്സ വൈകിയിട്ടില്ല എന്നാണ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
കോതമംഗലം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് ചികിത്സ വൈകിയതിൽ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു
