മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴി തുറക്കുന്നു. സൗദിയും പാകിസ്ഥാനും തുർക്കിയും ഇറാനിൽ വെച്ച് ചർച്ചകൾ നടത്തും. സൗദി പ്രതിരോധ മന്ത്രി, പാക് സേന മേധാവി, തുർക്കി ഇന്റലിജൻസ് മേധാവി എന്നിവരാണ് പങ്കെടുക്കുക. സൗദി-ഹൂത്തി സംഘർഷം ഉൾപ്പടെ ചർച്ചയാകുമെന്നാണ് സൂചന. സൗദിയും തുർക്കിയും പാകിസ്താനും മക്ക കരാറിൽ ഭാഗമാണെന്നിരിക്കെ ഇറാനിൽ വെച്ച് ചർച്ച നടക്കുന്നതും ശ്രദ്ധേയമാണ്. അതിനിടെ, റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പടെ സൗദിയിലേക്ക് ആക്രമണം നടത്തി എന്നവകാശപ്പെട്ട് ഹൂതികൾ രംഗത്തെത്തി.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴി തുറക്കുന്നു
