ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടുമുതല്‍. സ്മാര്‍ട്ട്ഫോണ്‍ അടക്കം വിവിധ കാറ്റഗറിയിലുള്ള ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസ്‌കൗണ്ട് ഉള്‍പ്പെടെ നിരവധി ഓഫറുകളുമായാണ് വില്‍പ്പന മേള ആരംഭിക്കുന്നത്. പുതിയതായി വിപണിയില്‍ എത്തിയതും ജനപ്രിയവുമായ വിവിധ മോഡല്‍ സ്മാര്‍ട്ട്ഫോണുകളാണ് ഡിസ്‌ക്കൗണ്ട് ഓഫറുമായി വില്‍പ്പനയ്ക്ക് എത്തുക.നിരവധി ഫീച്ചറുകള്‍ ഉള്ള ഈ ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. റെഡ്മി 13സി, റെഡ്മി നോട്ട് 13 പ്രോ, സാംസങ് ഗാലക്സി എം34, ഷവോമി 14, സാംസങ് ഗാലക്സി എസ്23, ഐക്യൂഒഒ ഇസെഡ്9, ഗാലക്സി എസ്24 അടക്കം നിരവധി ഫോണുകള്‍ ഡിസ്‌ക്കൗണ്ട് റേറ്റില്‍ ലഭിക്കും. എന്നാല്‍ ഡിസ്‌ക്കൗണ്ട് നിരക്ക് കമ്പനി പുറത്തുവിട്ടിട്ടില്ല. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ബാങ്ക് ഓഫറും ലഭിക്കും. ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ഇഎംഐ സേവനം പ്രയോജനപ്പെടുത്തുന്നവര്‍ക്കും ഇളവ് ലഭിക്കും. 45000 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറാണ് മറ്റൊരു ആകര്‍ഷണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *