നിവിന്‍ പോളി നായകനായി വരാനിരിക്കുന്ന ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ ചര്‍ച്ചയാകുന്നു. മലയാളി ഫ്രം ഇന്ത്യയുടെ പുതിയ ടീസറാണ് പ്രക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ പ്രമോ രസകരമായ രംഗങ്ങളാല്‍ ചിരി പടര്‍ത്തുന്നതായിരുന്നു. എന്നാല്‍ പുതിയ പുറത്തുവിട്ടിരിക്കുന്ന പുതിയ ടീസര്‍ ഗൗരവമായ വിഷയം പ്രതിപാദിക്കുന്നതാണെന്നും വ്യക്തമാക്കുന്നതാണ്. സംവിധാനം ഡിജോ ജോസ് ആന്റണിയാണ്. മലയാളി ഫ്രം ഇന്ത്യ സിനിമയുടെ തിരക്കഥ ഷാരിസ് മുഹമ്മദാണ്. ഛായാഗ്രഹണം സുദീപ് ഇളമന്‍ നിര്‍വഹിക്കുന്നു. നിവിന്‍ പോളിക്കൊപ്പം അനശ്വര രാജന്‍, ധ്യാന്‍ ശ്രീനിവാസന്‍, സെന്തില്‍ കൃഷ്ണ, എന്നിവരും എത്തുന്നു. ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനാണ്. നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം ‘ഏഴ് കടല്‍ ഏഴ് മലൈ’യും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ‘ഏഴ് കടല്‍ ഏഴ് മലൈ’ സിനിമയുടെ സംവിധാനം റാം ആണ്. പ്രണയം വ്യത്യസ്തമായി അവതരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഏഴ് കടല്‍ ഏഴ് മലൈ. തമിഴ് നടന്‍ സൂരിയും പ്രധാന കഥാപാത്രമായി എത്തുമ്പോള്‍ നായിക അഞ്ജലി ആണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *