മുതലപ്പൊഴിയിൽ ഇന്ന് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ കേരളാ ലാറ്റിൻ കാത്തലിക് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. മുതലപ്പൊഴിയിൽ പ്രഖ്യാപിച്ച പരിഹാരങ്ങൾ അടിയന്തരമായി നടപ്പാക്കണo. അല്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കും. സർക്കാർ നൽകിയ ഉറപ്പുകൾ പാഴായി എന്നും അസോസിയേഷൻ വിമർശിച്ചു. ഇന്ന് രാവിലെ വള്ളം മറിഞ്ഞ് മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെയാണ് പ്രസ്താവന.