Untitled Design 2026 11 02T101046.109

പിഎസ്‌സിക്കെതിരെ വീണ്ടും പരാതി. ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെൻറ് നിയമനത്തിൽ ക്രമക്കേട് നടന്നുവെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി ഫോറം ചെയർമാൻ ആർഎസ് ശശികുമാറാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയത്. ഡിവൈഎസ്പി പരീക്ഷ അസാധാരണ വേഗത്തിലാണ് പിഎസ്‌സി പൂർത്തിയാക്കിയത്. കഴിഞ്ഞ ഡിസംബറിൽ എഴുത്തു പരീക്ഷ നടത്തി മെയ് ആദ്യവാരം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ജൂണിൽ നിയമന ഉത്തരവും നൽകി. നിരവധി ക്രിമിനൽ കേസുകൾ ഉണ്ടായിരുന്ന ഉദ്യോഗാർത്ഥിക്കാണ് നിയമനം നൽകിയതെന്നും പരാതിക്കാരൻ ചൂണ്ടി കാണിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *