Your paragraph text 39

കേരളത്തിലെ എസ്ഐആർ ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീംകോടതി. പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതുവരെ ഹർജികൾ തീർപ്പാക്കാതെ നിലനിർത്തുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പേര് നീക്കം ചെയ്യപ്പെട്ടവർക്ക് പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്ന് കോടതി അറിയിച്ചു.
‎
‎പൊലീസ് സ്റ്റേഷനുകളിൽ നിലവിലിരുന്ന പബ്ലിക് റിലേഷൻസ് ഓഫീസർ  സംവിധാനം ഒഴിവാക്കി ‘സിറ്റിസൺ ഹെൽപ്പ് ഡെസ്ക്’ ഏർപ്പെടുത്താനുള്ള തീരുമാനം സാധാരണക്കാർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
‎
‎കാലിക്കറ്റ് സർവകലാശാല വളരെ ശ്രദ്ധയോടെയാണ് തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്തതെന്നും അക്രമങ്ങൾ ആസൂത്രിതമാണെന്നും വി സി ഡോ. പി രവീന്ദ്രൻ. സംഘർഷവും അക്രമവും പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അക്രമ രാഷ്ട്രീയം ആണെങ്കിൽ അത് ക്യാമ്പസിന് വേണ്ടെന്നും വി സി പറഞ്ഞു.
‎
‎നിപ രോഗികൾക്ക് നൽകിയത് ട്രയൽ മരുന്നായിരുന്നോ എന്ന് സംശയമുണ്ടെന്നും സൂപ്രണ്ട് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ.
‎
‎2023ന് ശേഷമുള്ള നിപ മരണങ്ങൾക്ക് റെംഡെസിവർ മരുന്ന് ഉപയോഗവുമായി ബന്ധമില്ലെന്ന് നിപ രോഗികളെ ചികിത്സിച്ച ഡോ. അനൂപ് കുമാർ എ എസ്. ഈ കാലയളവിൽ മരിച്ച ആറ് പേർക്കും ഈ മരുന്ന് നൽകിയിട്ടില്ലെന്ന് ഡോക്ടർ വ്യക്തമാക്കി.
‎
‎വൈദ്യുതി ഉപയോഗം അസാധാരണമായി വർധിച്ചതാണ് പ്രതിസന്ധിയുണ്ടാകാൻ കാരണമായതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഒരുകാലത്തും ഉണ്ടാകാത്ത രീതിയിൽ ഉപയോഗത്തിൽ വർധനവ് ഉണ്ട്, ഇത് കേരളം മാത്രം നേരിടുന്ന പ്രശ്നമല്ലെന്നും ദേശീയ തലത്തിൽ നേരിടുന്ന പ്രശ്നമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
‎
‎സരൾ ബില്ല്, അവസ്ഥ സങ്കീർണമാക്കുകയെ ഉള്ളൂവെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ പി രാജീവ്‌. ജി സുധാകരനോട് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ അദ്ദേഹം പങ്കുവച്ച ആശങ്കകൾ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു
‎
‎കടുത്ത വൈദ്യുതി പ്രതിസന്ധിക്കിടിയിലും യൂണിറ്റിന് പത്തു രൂപയ്ക്ക് താഴെയുള്ള ഹ്രസ്വകാല കരാറുകള്‍ക്ക് പോലും റഗുലേറ്ററി കമ്മീഷൻ അനുമതി നൽകാത്തതിൽ കെഎസ്ഇബിക്കുള്ളിൽ വിമര്‍ശനം.
‎
‎സർക്കാർ ഫണ്ടുകളുടെ വിനിയോഗം എങ്ങനെയെന്ന് അറിയാനുള്ള പൂർണ അവകാശം പൗരന്മാർക്കുണ്ടെന്നും അവകാശം വിനിയോഗിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണർ വി. ഹരിനായർ. അപേക്ഷകൾക്ക് സർക്കാർ ഉദ്യോഗസ്ഥർ 30 ദിവസത്തിനകം മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
‎
‎കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ അടുത്ത മാസം 9ന് പുനരാരംഭിക്കും. ആകാശ് തില്ലങ്കേരി ഉൾപ്പെടെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ 17 പേരാണ് കേസിലെ പ്രതികൾ.
‎
‎നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എസ്എഫ്ഐയും ഡിവൈഎഫ്ഐയും മാത്രമല്ല പാർട്ടിയും മമ്മൂട്ടിയെപ്പോലുള്ള ആളുകളെ കാണാൻ പോവുകയാണെന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ആളുകളെ കണ്ട് സംസാരിക്കാനാണ് തീരുമാനമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
‎
‎സംസ്ഥാനത്തെ ബാറുകൾക്ക് കർശന നിർദ്ദേശവുമായി എക്സൈസ് മന്ത്രി എം ലിജു.  മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളുവെന്നും,  23 വയസ്സ് ആണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് കർശനമായി തന്നെ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
‎
‎അട്ടപ്പാടിയിൽ 10 മാസത്തിനകം 10 കുട്ടികൾ മരിച്ചതായി വി കെ ശ്രീകണ്ഠൻ എംപി. ഗൗരവമുള്ള വിഷയമാണെന്നും അരിവാൾ രോഗം വ്യാപകമാണെന്നും വി കെ ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി.
‎
‎ചേരാനല്ലൂർ ബെൻസ് അപകടത്തിൽ 17കാരന്റെ അച്ഛനായ അഡീഷണൽ ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. മറ്റൊരു വേദി കിട്ടാത്തത് കൊണ്ടാണ് ഇക്കാര്യം തുറന്ന് പറയുന്നത്. സ്ഥലം മാറ്റത്തിൽ സങ്കടമില്ല. കേസ് തുടക്കം മുതൽ മുന്നോട്ട് പോയത് നല്ല രീതിയിലാണെന്നും കാളിരാജ് മഹേഷ്കുമാർ പറഞ്ഞു.
‎
‎ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ഒരാൾ കൂടി അറസ്റ്റിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനായ ജയലാൽ ആണ് അറസ്റ്റിലായത്. ദേവസ്വംബോർഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ് ഇയാൾ.
‎
‎ചേരാനല്ലൂർ കണ്ടെയ്നർ റോഡിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ 17കാരന്റെ ഫോണിൽ നിന്ന് വിവരങ്ങൾ തിരിച്ചെടുക്കാൻ അന്വേഷണ സംഘം. ഇൻസ്റ്റഗ്രാം ഉൾപ്പടെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോണിലെ ഡാറ്റാ വീണ്ടെടുക്കാൻ വിദഗ്ധ പരിശോധനയ്ക്ക് അയക്കും.
‎
‎ഇടുക്കിയിൽ ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് നിറയൊഴിച്ചു മരിച്ചു. കുഴിതൊളുവിലാണ് സംഭവം. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ശ്രീജയെ ഭർത്താവ് സന്തോഷ്  പോസ്റ്റ് ഓഫീസിൽ എത്തിയാണ് കമ്പി വടിക്ക് തലക്ക് അടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റി.
‎
‎കണ്ണൂർ സ്വദേശികളായ വ്ളോഗർമാർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റേഞ്ച് ഡിഐജി കെ. കാർത്തിക്കിന് അന്വേഷണത്തിന്‍റെ മേൽനോട്ട ചുമതല. ശിവത്തിൽ അനൂപ്, ഷബീർ താണ എന്നിവരുടെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത സംശയിച്ചിരുന്നു.
‎
‎
‎
‎
‎
‎മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക പരസ്യവിചാരണ വൈകീട്ട് നാല് മണിക്ക് നടക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് ചടങ്ങ്. മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ അധ്യക്ഷയാകുന്ന ചടങ്ങില്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം മല്ലികാര്‍ജുന്‍ ഖര്‍ഗെ അവതരിപ്പിക്കും.
‎
‎ചെലവ് കുറയ്ക്കുന്നതിനും പ്രവർത്തനരീതികൾ പുനഃസംഘടിപ്പിക്കുന്നതിനുമായി ജീവനക്കാർക്ക് സ്വയം വിരമിക്കൽ ഓഫറുമായി മൈക്രോസോഫ്റ്റ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കം.
‎
‎ഇന്ത്യ സഖ്യം നവംബർ ഒന്നിന് നിശ്ചയിച്ചിരിക്കുന്ന മെഗാ റാലി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് കത്തെഴുതി വ്യാപാരികളുടെ സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻ്റ് ഇൻഡസ്ട്രി.
‎
‎ബെംഗളൂരു – മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ ഫ്ലാഗ് ഓഫ് നവംബർ ഒന്നിന് നടക്കുമെന്ന് റിപ്പോർട്ട്. ബെംഗളൂരുവിലെ ബയ്യപ്പനഹള്ളിയിലുള്ള സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ  നടക്കുന്ന ചടങ്ങിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
‎
‎വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയിലെ അഞ്ചാമത്തെയും അവസാനത്തെയും മേൽപ്പാലം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കും. 696 മില്യൺ ദിർഹത്തിലധികം ചെലവഴിച്ചാണ് ഈ വമ്പൻ പദ്ധതി പൂർത്തിയാക്കിയത്.
‎
‎സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി വിമതർ നടത്തിയ വ്യോമാക്രമണ നീക്കങ്ങൾ സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു തകർത്തു. സൗദിയുടെ പടിഞ്ഞാറൻ മേഖലയെയും വിശുദ്ധ നഗരമായ മക്കയെയുമാണ് ഹൂതികൾ ഇത്തവണ ലക്ഷ്യമിട്ടത്.
‎
‎കാനഡ ആസ്ഥാനമായുള്ള ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സിന് ഐഡിബിഐ ബാങ്കിലെ ഭൂരിപക്ഷ ഓഹരികൾ വിൽക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ നീക്കത്തിനെതിരെ ജീവനക്കാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
‎
‎കരിയറിൽ 1,000 ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കുതിപ്പ് തുടരുന്നു. സൗദി പ്രോ ലീഗിൽ അൽ-ഖൊലൂദ് ക്ലബ്ബിനെതിരായ മത്സരത്തിൽ കേവലം 15 മിനിറ്റിനിടെ ഹാട്രിക്ക് നേടി അൽ നസറിന് 5-3ന്‍റെ തകർപ്പൻ ജയം സമ്മാനിച്ചതോടെ പോർച്ചുഗീസ് താരത്തിൻ്റെ ആകെ ഗോൾ നേട്ടം 985 ആയി ഉയർന്നു.
‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *