ഹാര്‍ലി ഡേവിഡ്സണിന്റെ പുതിയ മോട്ടോര്‍സൈക്കിള്‍ ആയ സ്പ്രിന്റ് 440 ഈ വര്‍ഷം അവസാനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ പ്രൊഡക്ഷന്‍ റെഡി പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. എക്സ്440 ടി പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് സ്പ്രിന്റ് 440. എന്നാല്‍ ഇതിന് തികച്ചും വ്യത്യസ്തമായ രൂപകല്‍പ്പനയാണ് ഉള്ളത്. പരമ്പരാഗത ക്രൂയിസര്‍ ശൈലിയുള്ള, നീളമേറിയതും താഴ്ന്നതുമായ രൂപഘടനയാണ് ഇതിനുള്ളത്. ബൈക്കിന്റെ പലഭാഗങ്ങളും കറുത്ത നിറത്തിലാണ്. 440സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ഇതില്‍ ഉണ്ടാവുക. എയര്‍- ഓയില്‍ കൂളിങ് സംവിധാനമുള്ള ഈ എന്ജിന് 27 ബിഎച്ച്പി കരുത്തും 38 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ആറ് ഗിയര്‍ബോക്സിലാണ് വരുന്നത്. നവംബര്‍ 3-ന് മിലാനില്‍ നടക്കുന്ന ഷോയില്‍ ഇതിന്റെ ആഗോള അരങ്ങേറ്റം കുറിക്കും.
ഹാര്‍ലി ഡേവിഡ്സണ് സ്പ്രിന്റ് 440 ഡിസംബറില്‍
