ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ അള്‍ട്രാവയലറ്റിന്റെ പുതിയ ഇലക്ട്രിക് സ്കൂട്ടറായ ടെസരാകറ്റ് അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വിപണിയില്‍ എത്തും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഈ സ്കൂട്ടര്‍ ആദ്യമായി അവതരിപ്പിച്ചത്. ഡിസൈന്‍ പ്രത്യേകത കൊണ്ട് വാഹന പ്രേമികളുടെ മനസില്‍ ഇടംപിടിച്ച ഈ സ്കൂട്ടറിന് ഇതുവരെ 70,000ലധികം ബുക്കിങ് ആണ് ലഭിച്ചത്. സീറ്റിനടിയില്‍ 34 ലിറ്റര്‍ സ്റ്റോറേജ് സ്പേസ് ഉണ്ട്. 15 കിലോവാട്ട് വരെ പീക്ക് പവര്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 2.9 സെക്കന്‍ഡിനുള്ളില്‍ 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കും. പരമാവധി വേഗം 125 കിലോമീറ്റര്‍ ആണ്. മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക. 1.30 ലക്ഷം രൂപയാണ് വിലയായി (എക്സ്- ഷോറൂം) പ്രതീക്ഷിക്കുന്നത്.
അള്‍ട്രാവയലറ്റിന്റെ ടെസരാകറ്റ് അടുത്ത വര്‍ഷം
