നാം ജീവിക്കുന്ന ലോകത്തെയും മനുഷ്യന്റെ ഭാവിയെത്തന്നെയും അതിവേഗം മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ് നിര്‍മ്മിതബുദ്ധി. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ എഐ? അത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? എഐ എങ്ങനെ പഠിക്കുന്നു? എഐ എങ്ങനെ ചിന്തിക്കുകയും ഓര്‍ക്കുകയും ചെയ്യുന്നു എഐയോട് എങ്ങനെ സംസാരിക്കാം? മനുഷ്യന്റെ ജോലി എഐ കവര്‍ന്നെടുക്കുമോ? ഭാവിയെ എഐ എങ്ങനെയാണ് സ്വാധിനീക്കുക? തുടങ്ങിയ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ് ഈ പുസ്തകം. അനാവശ്യ ഭയങ്ങള്‍ക്കും അമിത പ്രതീക്ഷകള്‍ക്കുമപ്പുറം, എഐ യുഗത്തില്‍ മനുഷ്യന്റെ പങ്ക് എന്താണെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന കൃതി. എ ഐയുടെ ഉത്തരവാദിത്തമുള്ള ഉപയോഗത്തിന് 10 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, അധിക വായനയ്ക്കുള്ള പുസ്തകങ്ങള്‍, സാങ്കേതി പദാവലി എന്നിവ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. ‘നിര്‍മ്മിതബുദ്ധിയെ മനസ്സിലാക്കുക’. ഡോ. ബി. ഇക്ബാല്‍. ഡിസി ബുക്സ്. വില 269 രൂപ.
