7 44

രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള മരുന്നെടുക്കുന്നവര്‍ ഡോസിന്റെ കാര്യത്തില്‍ കൃത്യത പുലര്‍ത്തേണ്ടത് പ്രധാനമാണ്. ചിലര്‍ സ്വയം മരുന്ന് നിര്‍ത്തുകയും ഡോസ് കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇനി ചിലരാകട്ടെ ചില നേരങ്ങളില്‍ ഡോസ് വിട്ടുപോവുകയും അത് നിസ്സാരമാക്കുകയു ചെയ്യാറുണ്ട്. ഇവയെല്ലാം വലിയ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകും. ബ്ലഡ് പ്രഷര്‍ മരുന്നുകളുടെ ഡോസ് വിട്ടുപോകുന്നത് എത്രത്തോളം അപകടകരമാണെന്നു വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. ബ്ലഡ് പ്രഷറിനുള്ള മരുന്നുകള്‍ വിട്ടുപോവുന്നതിന് അനുസരിച്ച് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂടുന്നുവെന്നാണ് പഠനം പറയുന്നത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. 91,000-ത്തിലധികം ആളുകളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചു നടത്തിയ പഠനത്തിനൊടുവിലാണ് ഈ വിലയിരുത്തലില്‍ എത്തിയത്. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ മുടക്കുന്നതിലൂടെ ഹൃദയാഘാതങ്ങള്‍ക്കും പക്ഷാഘാതങ്ങള്‍ക്കുമെതിരെയുള്ള പ്രതിരോധശേഷി നഷ്ടപ്പെടുമെന്ന് പഠനം പറയുന്നു. മരുന്നുകള്‍ കൃത്യമായി കഴിച്ച രോഗികളില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ 11% കുറഞ്ഞതായി കണ്ടപ്പോള്‍, ഡോസുകള്‍ മുടക്കിയവരില്‍ ഈ ഗുണങ്ങള്‍ ലഭിച്ചില്ലെന്ന് കണ്ടെത്തി. സയന്‍സ് ഡെയ്ലി വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകളുടെ ഡോസുകള്‍ എത്രത്തോളം മുടക്കുന്നോ, അത്രത്തോളം ഹൃദയാഘാതം, പക്ഷാഘാതം, മറ്റ് ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള സംരക്ഷണവും കുറയുമെന്ന് ഗവേഷകര്‍ കണ്ടെത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *