കെടിഎം ഡ്യൂക്കിന്റെ ഏറ്റവും പുതിയ മോഡല്‍ 200 ഡ്യൂക്ക് ഇന്ത്യന്‍ വിപണിയിലിറക്കി. ഡല്‍ഹിയില്‍ 2.07 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. പുതിയ റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, ക്വിക്ഷിഫ്റ്റര്, ട്രാക്ഷന്‍ കണ്ട്രോള്, ക്രോള്‍ അസിസ്റ്റ് എന്നിങ്ങനെ പുതിയ ഫീച്ചറുകളും ഇതിലുണ്ട്. മുന്‍ മോഡലിനെ അപേക്ഷിച്ച് പുതുക്കിയ പതിപ്പിന് ഏകദേശം 1,552 രൂപ കൂടുതലാണ്. പുതിയ കളര്‍ ഓപ്ഷനുകള്‍, അത്യാധുനിക ഫീച്ചറുകള്‍, മെച്ചപ്പെടുത്തിയ ഹാര്ഡ്വെയര്, പുതിയ ഡിസ്പ്ലേ എന്നീ മാറ്റങ്ങള്‍ പുതിയ 200 ഡ്യൂക്കില്‍ കാണാം. 24.7 ബിഎച്ച്പി പവര്‍ നല്കുന്ന അതേ എന്ജിന് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫീച്ചറുകളിലെയും ഘടനയിലെയും മാറ്റങ്ങള്‍ക്ക് പുറമെ, ‘ലിക്വിഡ്-കാര്‍ബണ്‍’ പൂര്‍ണ്ണമായും കറുത്ത നിറം എന്നിങ്ങനെ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളും ഇതില്‍ ലഭ്യമാണ്. ബൈക്കിന്റെ മെക്കാനിക്കല്‍ വശങ്ങളില് മാറ്റങ്ങളൊന്നുമില്ല.
കെടിഎം ഡ്യൂക്കിന്റെ ഏറ്റവും പുതിയ മോഡല്‍ 200 ഡ്യൂക്ക്
