ചലച്ചിത്ര നിര്‍മ്മാതാവായും സംഗീത സംവിധായകനായും മലയാള സിനിമാ രംഗത്ത് ശ്രദ്ധേയനായ രാജേഷ് ബാബു കെ ശൂരനാട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘എന്നും’. ഏറെ പുതുമകളുണര്ത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘എന്നും’ എന്ന ചിത്രത്തില്‍ മുന്ന സൈമണ്‍, സുധീഷ്, ലാലി പി എം, സോഹന്‍ സീനുലാല്‍, കൈലാഷ്, ഡയാന ഹമീദ്, നവാസ് വള്ളിക്കുന്ന്, അനീഷ് രവി, അന്‍സില്‍ റഹ്മാന്, ഷനൂപ്, പ്രണവ് മോഹന്‍, ശ്രുതി വൈശാഖ്, നൈറ നിഹാര്‍, അനശ്വര, നിധിഷ കരുണന് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, പി കെ ഗോപി, മിത്രന് വിശ്വനാഥ്, സുധി, അലി എന്നിവര്‍ ഗാനങ്ങള്‍ രചിക്കുന്നു. വളരെ വ്യത്യസ്തമായ ഒരു സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
