മനുഷ്യന് കാണാന്‍ കഴിയാത്തത്ര വിശാലമായ കാട്ടിലെ പക്ഷികളുടെ പാട്ടുകളും മൃഗങ്ങളുടെ ശബ്ദങ്ങളും ചേര്‍ന്ന ജീവലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയാണ് ഈ പുസ്തകം. അവരുടെ സംസാരവും സൗഹൃദവും ഇണക്കങ്ങളും പിണക്കങ്ങളും ശത്രുതയും അപകടങ്ങളും കൂട്ടായ്മയുടെ ഭാഷയില്‍ അവതരിപ്പിക്കുന്ന കൃതി അവരുടെ ജീവിതത്തിലെ ചെറിയ സംഭവങ്ങള്‍പോലും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. നാട് കണ്ട കുട്ടിക്കൊമ്പന്, കുങ്ങന്കുരങ്ങനും തേന്‍ പാത്രവും, മിന്നുമുയല് പൊന്നുമുയല്, അമര്‍ ആമയുടെ പുഴയാത്ര തുടങ്ങിയ കഥകള്‍ ഉള്‍ക്കൊള്ളുന്ന സമാഹാരം. ‘കാട്ടിലെ കൂട്ടുകാര്‍ ജയ് ജയ്’. സി എന്‍ ചേന്ദമംഗലം. ഗ്രീന്‍ ബുക്സ്. വില 104 രൂപ.
കാട്ടിലെ കൂട്ടുകാര്‍ ജയ് ജയ്
