ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ഭീമനായ ആന്ത്രോപിക് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ ആണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. ഐപിഒയുമായി ബന്ധപ്പെട്ട രേഖകള്‍ റെഗുലേറ്ററി അതോറിറ്റിക്ക് കമ്പനി സമര്‍പ്പിച്ചു. അടുത്ത മാസം വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജൂണില്‍ പ്രമുഖ വ്യവസായി ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് ഐപിഒ വഴി സമാഹരിച്ച 8600 കോടി ഡോളറാണ് ഈ രംഗത്തെ റെക്കോഡ്. ഇത് ആന്ത്രോപിക് മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 96,500 കോടി ഡോളറാണ് ആന്ത്രോപിക്കിന്റെ മൂല്യം. വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ മൂല്യം രണ്ടുലക്ഷം കോടി ഡോളര്‍ വരെ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ 2026ന്റെ ആദ്യ പകുതിയില്‍ ആന്ത്രോപിക്കിന്റെ നഷ്ടം 8070 കോടി ഡോളറാണ്. ഒരു വര്‍ഷം മുന്‍പ് സമാന കാലയളവില്‍ ഇത് 1300 കോടി ഡോളറായിരുന്നു.
ആന്ത്രോപിക് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക്
