Untitled Design 2026 10 26T164708.790

ആലപ്പുഴ സ്വദേശി വിനയശ്രീക്കെതിരെ കോടതിയലക്ഷ്യ ഹർജി നല്‍കാന്‍ എഴുത്തുകാരി ആർ രാജശ്രീ. രാജശ്രീയുടെ ആത്രേയകം നോവലിനെതിരായ കോപ്പിയടി പരാതിയിലാണ് നടപടി. തലശേരി മുന്‍സിഫ് കോടതിയുടെ വിധി ലംഘിച്ചെന്ന് കാട്ടിയാണ് നീക്കം. സാമൂഹ്യമാധ്യമത്തിലൂടെ രാജശ്രീക്ക് എതിരായ അപകീര്‍ത്തി പോസ്റ്റുകള്‍ വിലക്കി കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. കേസ് നിലനില്‍ക്കുന്നതിനാൽ കൂടുതല്‍ പ്രതികരണത്തിനില്ലന്നും രാജശ്രീ വ്യക്തമാക്കി. ആലപ്പുഴ സ്വദേശിനിയായ എഴുത്തുകാരി ഡോ. വിനയശ്രീയാണ് വയലാർ അവാർഡ് നിർണയ സമിതിക്ക് പരാതി നൽകിയത്. താൻ മുമ്പ് എഴുതിയ മൂന്നു പുസ്തകങ്ങളിലെ ആശയങ്ങൾ ചോർത്തിയാണ് ആത്രേയകം നോവൽ എഴുതിയത് എന്നാണ് വിനയശ്രീ ആരോപിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *