ദിലീപിനെ നായകനാക്കി ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘ഹെനോക് ദി മാന്‍ ഇന്‍ ദ മിസ്റ്റ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന ഡോക്ടര്‍ ലിയോ തോമസ് എന്ന ഫോറന്‍സിക് സര്ജന് കഥാപാത്രമാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്. എം സ്റ്റാര്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് വിതരണം ചെയ്യുന്നത്. നിഗൂഢതയും ദുരൂഹതകളും നിറഞ്ഞ കഥാപശ്ചാത്തലത്തില്‍ ഒരുങ്ങുന്നതാണ് ചിത്രം. ജോണി ആന്റണി, എമില്‍ ജോര്‍ജ്, അര്ജുന് രാധാകൃഷ്ണന്, മുകേഷ്, ജഗദീഷ്, പ്രിയ വാര്യര്‍, ഗ്രേസ് ആന്റണി, ലെന, മാല പാര്‍വതി, മനോജ് കെ.യു, സുധി കോപ്പ, പ്രാര്‍ത്ഥന എസ്., ശ്രുതി ജയന്, ഷാജു ശ്രീധര്‍, രഘുനാഥ് പലേരി, നിസ്താര്‍ സെയ്ത്, പ്രമോദ് വെളിയനാട്, സോഹന്‍ സീനുലാല്‍, വിനോദ് കെടാമംഗലം, ആശാ മഠത്തില്‍ ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
