ചലോ ദില്ലി പ്രതിഷേധ മാർച്ചിന് ദില്ലിയിൽ തുടക്കം

തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തുന്ന ചലോ ദില്ലി പ്രതിഷേധ മാർച്ചിന് ദില്ലിയിൽ തുടക്കം.റാലിയെ തുടർന്ന് രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രത ഏർപ്പെടുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബിജെപി ദേശീയ ആസ്ഥാനത്തിന് ചുറ്റും സുരക്ഷ ശക്തമാക്കി.

‎
‎ചലോ ദില്ലി പ്രതിഷേധ മാർച്ചിൽ ദേശീയപതാകയേന്തി പ്രവർത്തകർക്ക് പിന്നാലെ രാഹുൽ ഗാന്ധിയും വാഹനത്തിൽ റാലിയെ അഭിസംബോധന ചെയ്യാനായി എത്തി.
‎എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ശശി തരൂർ, സച്ചിൻ പൈലറ്റ്, വി.ഡി. സതീശൻ എന്നിവരും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒത്തുകൂടി. കോൺഗ്രസ് ദേശീയ ആസ്ഥാനത്ത് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ എത്തി. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലേക്ക് എംപിമാരും സുർജിത് ഭവനിൽ നിന്ന് എം.വി. ഗോവിന്ദൻ, പി. രാജീവ് ഉൾപ്പെടെയുള്ള സിപിഎം കേന്ദ്ര-സംസ്ഥാന നേതാക്കളും മാർച്ചിനായി പുറപ്പെട്ടു.
‎മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി സമസ്ത ഇകെ വിഭാഗം മുഖപത്രം സുപ്രഭാതം. മുഖ്യമന്ത്രിയെ വാക്കിലും വാദത്തിലും തോൽപ്പിക്കാൻ ആകില്ലെന്നും, വി ഡി സതീശനെ വിസ്മയത്തോടെയാണ് കേരളം കേൾക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.
‎സംസ്ഥാന സർക്കാരിൻ്റെ പരമോന്നത സാഹിത്യ ബഹുമതി എഴുത്തച്ഛൻ പുരസ്‌കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്. മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
‎
‎നാളെ മുതൽ ലോഡ് ഷെഡ്ഡിങ്ങിന് സാധ്യത. ഇന്നു മുതൽ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി കിട്ടില്ല. എന്നാൽ, ഇന്ന് അവധിയായതിൽ ഉപയോഗം കുറവായിരിക്കാനാണ് സാധ്യത. കഴിഞ്ഞ മാസം 850 മെഗാ വാട്ട് വരെ വൈദ്യുതിയാണ് പീക്ക് സമയത്ത് ലഭിച്ചിരുന്നത്.
‎
‎കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർക്കെതിരായ നടപടിക്കെതിരെ ഇടത് അധ്യാപകസംഘടനകൾ. സർക്കാർ തീരുമാനം വഞ്ചനാപരമെന്നും പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്നുമാണ് ആവശ്യം. ഇളവുകൾ മരവിപ്പിച്ചത് ആയിരത്തോളം അധ്യാപകരെ ബാധിക്കും.
‎
‎കോടതിലക്ഷ്യ ഹർജിയുമായി കാലടി സർവകലാശാലയിലെ വിദ്യാർത്ഥികൾ ഹൈക്കോടതിയിലേക്ക്. സസ്പെൻഷനിലായ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന കോടതി ഉത്തരവ് സർവകലാശാല പാലിക്കാത്തതിനാലാണ് 16 വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുന്നത്.
‎
‎സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഎൽഎം സ്ഥാപക ചെയർമാൻ ആർ പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ നീക്കം. ഇതിനായി ക്രൈം ബ്രാഞ്ച് ഉടൻ കോടതിയിൽ ഹർജി നൽകും. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകുന്നത്.
‎
‎അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. സ്‌റ്റേഷനിലെ ജനപ്രതിനിധികളുടെ അതിക്രമം ഗൗരവമുള്ള വിഷയമെന്നും സംഭവത്തിൽ പത്തനംതിട്ട എസ്പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഡി ജി പി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.
‎
‎പിഎസ്‍സി ആസൂത്രണ ബോർഡ് പരീക്ഷ വിവാദവുമായി ബന്ധമില്ലെന്ന് പിഎസ്‌സി സെക്രട്ടറി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. ചെയർമാൻ കൂട്ടിയാലോചന നടത്താറില്ലെന്നും ചെയർമാനും ഹരിയുമാണ് പല കാര്യങ്ങളിലും തീരുമാനം എടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‎
‎സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നാളെ യുവജനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. മരണം സംഭവിച്ചാലും സമരം തുടരുമെന്ന് സമരസമിതി കൺവീനർ എസ് വളർമതി പറഞ്ഞു.
‎
‎വയനാട് എസ്എഫ്ഐയിലെ തമ്മിലടിയുമായി ബന്ധപ്പെട്ട് വധഭീഷണി ഉണ്ടെന്നും, നേതാക്കൾ ഭീഷണിപ്പെടുത്തുന്നുവെന്നും ജോ.സെക്രട്ടറി സായന്ത്. പുൽപ്പള്ളിയിലെ പാർട്ടി ഓഫീസിൽ വച്ച്‌ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദർശും കേന്ദ്ര കമ്മിറ്റി അംഗവും ചേർന്ന് ക്രൂരമായി മർദ്ദിച്ചു എന്നും സായന്ത് പറയുന്നു.
‎
‎ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുന്നു. മരിച്ച സാജുവിന്‍റെയും സവിന്‍റേയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം തുടങ്ങി. ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ശേഖരിക്കും.
‎
‎ജമ്മു കശ്മീരിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് എതിരെ കലാപം. എട്ട് മന്ത്രിമാരെയും മുഖ്യമന്ത്രിയുടെ ഉപദേശകനെയും മാറ്റണമെന്ന് 25 എംഎൽഎമാർ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ തുടർനടപടി എന്നാണ് മുന്നറിയിപ്പ്.
‎
‎മധ്യ ജപ്പാനിലെ മീ പ്രിഫെക്ചറിന് തെക്കുകിഴക്കൻ തീരത്ത് ഞായറാഴ്ച രാവിലെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഏകദേശം 350 കിലോമീറ്റർ ആഴത്തിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
‎
‎അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ഭാഗത്തുനിന്ന് വീണ്ടും സൈനികാക്രമണമുണ്ടായാൽ അതിരുകളില്ലാതെ തിരിച്ചടിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി മുന്നറിയിപ്പ് നൽകി.
‎
‎ഇറാൻ യുദ്ധം പുനരാരംഭിക്കുന്നതിനെ സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ചർച്ച നടത്തിയതായി ദ വാൾ സ്ട്രീറ്റ് ജേണൽ. ഇറാനുമായുള്ള ചർച്ച നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെങ്കിലും ഇറാനെ വിശ്വസിക്കാനാകില്ലെന്ന് ട്രംപും. മുന്നോട്ടുവച്ച ഏഴ് നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചതായി ഇറാന്റെ ദേശീയ സുരക്ഷാ മേധാവിയും വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *