w 412h 232imgid 01m3wabv4ajxxrjda9f1nwy35ximgname vd satheesan 1790878018698

കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്കും വികസനത്തിനും വൻകിട നിക്ഷേപങ്ങൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ . ഭൂമിയുടെ ലഭ്യതക്കുറവ് മറികടന്ന് സംസ്ഥാനത്തെ പ്രധാന തുറമുഖ നഗരവും ഏവിയേഷൻ ഹബ്ബുമായി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരള മോഡൽ’ വികസനത്തിന് നിലവിൽ ചില തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും, കാലാനുസൃതമായ മാറ്റങ്ങളിലൂടെ സംസ്ഥാനത്തെ കൂടുതൽ മുന്നോട്ട് നയിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇതിനായി രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.നിലവിൽ നിരവധി വ്യവസായികളും നിക്ഷേപകരും കേരളത്തിൽ നിക്ഷേപം നടത്താൻ സർക്കാരിനെ സമീപിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ഒരു പ്രധാന തുറമുഖ നഗരമാക്കി മാറ്റും. അതോടൊപ്പം, വ്യോമയാന മേഖലയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി കേരളത്തെ പ്രമുഖ ഏവിയേഷൻ ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് പുതിയ നിക്ഷേപങ്ങൾ ഉണ്ടായാൽ മാത്രമേ ഖജനാവിലേക്ക് വരുമാനം എത്തുകയും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ സാധിക്കുകയുമുള്ളൂ. അതിനാൽ നിക്ഷേപ അന്തരീക്ഷം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *