കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വൈസ് ചാൻസലറും വിദ്യാർഥികളുടെ തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കാൻ അനുമതി നൽകിയ ഉത്തരവിനെതിരെ വൈസ് ചാൻസലർ സിസ തോമസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ആവശ്യമായ ഹാജർ ഇല്ലെന്നും, മതിയായ ഹാജറില്ലാത്തവരെ പരീക്ഷയെഴുതിക്കാൻ അനുവദിക്കില്ലെന്നുമാണ് വി സിയുടെ നിലപാട്. സർവകലാശാലയിൽ സമരം ചെയ്തതിന്റെ പേരിൽ 16 വിദ്യാർത്ഥികളാണ് കഴിഞ്ഞ 63 ദിവസമായി സസ്‌പെൻഷനിൽ തുടരുന്നത്. അതേസമയം കോടതിയലക്ഷ്യ ഹർജിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച വിദ്യാർഥികൾ, നാളെ മുതൽ നിരാഹാര സമരവും തുടങ്ങും. സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചതിന് തെളിവില്ലെന്ന അച്ചടക്ക സമിതി അംഗത്തിന്‍റെ റിപ്പോർട്ടും അതിനിടെ എസ് എഫ് ഐ നേതാക്കൾ പുറത്തുവിട്ടു.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വൈസ് ചാൻസലറും വിദ്യാർഥികളുടെ തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു
