നാളെ മുതൽ ലോഡ് ഷെഡ്ഡിങ് സാധ്യത. ഇന്നു മുതൽ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി കിട്ടില്ല. എന്നാൽ, ഇന്ന് അവധിയായതിൽ ഉപയോഗം കുറവായിരിക്കാനാണ് സാധ്യത. കഴിഞ്ഞ മാസം 850 മെഗാ വാട്ട് വരെ വൈദ്യുതിയാണ് പീക്ക് സമയത്ത് ലഭിച്ചിരുന്നത്. ഇത് കേരളത്തിന് വലിയ ആശ്വാസമായിരുന്നു. ഉത്തരേന്ത്യയിൽ ശൈത്യമാസം ആരംഭിച്ചതിനാൽ വൈദ്യുതി ഉപയോഗം കുറയുമെന്നും ഉത്പാദനം കൂടുമെന്നും ആണ് പ്രതീക്ഷ. ഈ മാസം 15 വരെയെങ്കിലും തൽസമയ വിപണിയിലെ വൈദ്യുതി കൊണ്ട് പ്രതിസന്ധി പരിഹരിക്കാം എന്നാണ് കണക്കുകൂട്ടൽ.
നാളെ മുതൽ ലോഡ് ഷെഡ്ഡിങിന് സാധ്യത
