പ്രഭാവര്‍മ്മയുടെ ഏറ്റവും പുതിയ കാവ്യാഖ്യായിക മലയാളസാഹിത്യശാഖയിലെ എന്നുമാത്രമല്ല ഒരുപക്ഷേ ലോകകാവ്യചരിത്രത്തിലെത്തന്നെ കുറ്റാന്വേഷണ പാതയില്‍ ഉരുവംകൊണ്ട ആദ്യ കാവ്യസൃഷ്ടിയാകാം. നവീനാഖ്യാനസൗന്ദര്യത്തിനപ്പുറം സത്യാന്വേഷണവഴിത്താരയിലെ രചനാവിസ്മയം കൂടിയാണ് ഇത് വെളിവാക്കിത്തരുന്നത്. കാവ്യാഖ്യായികകളുടെ ഗണത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്കിയ കവിയാണ് പ്രഭാവര്‍മ്മ. ഏറ്റവും പുതിയ അടയാളവാക്യവും കാവ്യലോകത്തിന് പുത്തനൊരനുഭവമായിത്തീരും എന്നതില്‍ സംശയമില്ല. ‘. അടയാളവാക്യം’. പ്രഭാവര്‍മ്മ. ഡിസി ബുക്സ്. വില 189 രൂപ.
