സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 1240 രൂപയാണ് കുറഞ്ഞത്. 1,04,320 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 155 രൂപയാണ് കുറഞ്ഞത്. 13,040 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതോടെ സംസ്ഥാനത്തെ സ്വര്‍ണ വില നാല് മാസത്തെ താഴ്ചയിലേക്ക് വീണു. 2026 ജൂലൈ 1-ന് ശേഷം സ്വര്‍ണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന നിരക്കാണിത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 130 രൂപ താഴ്ന്ന് പുതിയ വില 10,670 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 95 രൂപ കുറഞ്ഞ് 8,350 രൂപയായും 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 65 രൂപ താഴ്ന്ന് 5,385 രൂപയുമായി. വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയില്‍ 10 രൂപയുടെ കുറവോടെ വില 210 രൂപയായി.
