Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട് കായിക വകുപ്പ് സമഗ്ര പരിശോധന നടത്തും

കായിക താരങ്ങൾക്ക് കൊടുക്കാതെ സാധനങ്ങളും ഉപകരണങ്ങളും പൂഴ്ത്തിവെച്ചതിന് പിന്നാലെ സ്പോർട്സ് കൗൺസിൽ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ മുഴുവൻ പർച്ചേസും പരിശോധിക്കാൻ നടപടി. സ്പോർട്സ് കൗൺസിൽ അടിസ്ഥാന വിവരങ്ങളോ രേഖകളോ പോലും സൂക്ഷിക്കുന്നിലെന്നാണ് കണ്ടെത്തൽ. കുട്ടികൾക്ക് കൊടുക്കാതെ ഗോഡൗണിൽ ഇരിക്കുന്ന നൂറുകണക്കിന് സാധനങ്ങളുടെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ കായിക ഉപകരണങ്ങളും വസ്ത്രങ്ങളും ധൃതിപ്പെട്ട് വിതരണം ചെയ്യുകയാണ് ഇപ്പോൾ കൗൺസിൽ. കഴിഞ്ഞ ദിവസം കായിക മന്ത്രി തന്നെ ഈ കാര്യങ്ങളിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍, ഈ പൂഴ്ത്തിവയ്പ്പിൽ ഒരു […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ധർമ്മേന്ദ്ര പ്രധാനെ സന്ദർശിച്ച് മുതിർന്ന ബിജെപി നേതാക്കൾ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ച ധർമ്മേന്ദ്ര പ്രധാന് പിന്തുണ പ്രഖ്യാപിക്കാനായി അദ്ദേഹത്തെ സന്ദർശിച്ച് മുതിർന്ന ബിജെപി നേതാക്കൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ എന്നിവർക്ക് പുറമെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളും അദ്ദേഹത്തെ സന്ദർശിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഉയർന്നതിനെ തുടർന്ന് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതിന് പിന്നാലെയാണ് സന്ദർശനം. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അസമിൽ മഴക്കെടുതിയിൽ മരണം 62 ആയി

അസമിൽ മഴക്കെടുതിയിൽ മരണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ കനത്ത മഴയും പ്രളയവും ബാധിച്ചു. 24 മണിക്കൂറിനിടെ 14 പേർക്ക് ജീവൻ നഷ്ടമായതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ ബുള്ളറ്റിനിൽ അറിയിച്ചു. സംസ്ഥാന സർക്കാരിൻ്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ കരസേനയും വ്യോമസേനയും ഭാഗമാകുന്നുണ്ട്. സർക്കാർ ബുള്ളറ്റിൻ പ്രകാരം, 810 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. സംസ്ഥാനത്തെ സാഹചര്യം സംബന്ധിച്ച പുതിയ വിവരങ്ങൾ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഹിമന്ത […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിദ്യാര്‍ത്ഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് കോക്രോച്ച് ജനത പാര്‍ട്ടി

സമരപോരാട്ടങ്ങൾ വിജയിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് കോക്രോച്ച് ജനത പാര്‍ട്ടി. പിന്തുണയ്ക്കും മാർഗ്ഗനിർദ്ദേശത്തിനും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്ഐക്കും എഐഎസ്എഫിനും പേരെടുത്ത് പരാമർശിച്ച് സിജെപി നന്ദി പറഞ്ഞു. അതേസമയം, സമരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് ദീപ്കെ പറഞ്ഞു. സിജെപി മുന്നോട്ട് വച്ച വാഗ്ദാനങ്ങൾ പൂർണ്ണ തോതിൽ നടപ്പാക്കാൻ ഒപ്പമുണ്ടാകുമെന്നും ദീപ്കെ വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നെഹ്റു ട്രോഫി ജലമേളയുടെ പവലിയൻ നിർമാണ കരാർ വിവാദത്തെ തുടർന്ന് റദ്ദാക്കി

നെഹ്റു ട്രോഫി ജലമേളയുടെ പവലിയനായി ഓസ്കാർ ഇവന്റ്സിന് നൽകിയ നിർമാണ കരാർ, വിവാദത്തെ തുടർന്ന് ഇറിഗേഷൻ വകുപ്പ് റദ്ദാക്കി. ഇതോടെ സ്റ്റേജ് നിർമ്മാണം ഉൾപ്പെടെയുള്ള ജോലികൾക്ക് പുതിയ ടെൻഡർ ക്ഷണിച്ചു. കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎക്ക് അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ച ഓസ്കാർ ഇവന്റ്സിന് ടെൻഡർ നൽകിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ടോടുകൂടി ടെൻഡർ റദ്ദാക്കിയുള്ള ഉത്തരവ് പുറത്തിറക്കിയത്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 26, ഞായര്‍

അധികാര ധാര്‍ഷ്ട്യത്തിനെതിരെ ഇന്ത്യന്‍ യുവത്വത്തിന്റെ വിജയം. നീറ്റ് പരീക്ഷ ക്രമക്കേടുകളില്‍ സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്. ഇന്നലെ ഉച്ചയോടെയാണ് രാജി പ്രഖ്യാപനം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാന്‍ രാജിവെക്കേണ്ടതില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ പ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സര്‍ക്കാര്‍ നിവര്‍ത്തിയില്ലാതെ വഴങ്ങുകയായിരുന്നു. വീണത് ആദ്യ വിക്കറ്റ് മാത്രമെന്ന് സിജെപി […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രി  നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി.   വീണത് ആദ്യ വിക്കറ്റ് മാത്രമെന്ന് സിജെപി സമര നായകൻ അഭിജീത് ദീപ്കെ. ഇതുകൊണ്ട് നിറുത്തില്ലെന്നും 36 […]

Posted inബിസിനസ്സ്

ഐപിഒയ്ക്ക് മുന്നോടിയായി കണക്കുനിരത്തി ഫോണ്‍പേ

രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേ 2025-26 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ടു. ഐപിഒയ്ക്ക് ഒരുങ്ങുന്നതിന് മുന്നോടിയായാണ് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കണക്കുകള്‍ സമര്‍പ്പിച്ചത്. കമ്പനിയുടെ വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 11 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൊത്തം വരുമാനം 7,920 കോടി രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 7,115 കോടി രൂപയായിരുന്നു. വരുമാനം കൂടിയെങ്കിലും നഷ്ടം 62 ശതമാനം വര്‍ധിച്ച് 2,792 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 1,727 കോടി രൂപ […]

Posted inടെക്നോളജി

ഗൂഗിള്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ‘സെല്‍ഫി വീഡിയോ’

പാസ്വേഡുകള്‍ മറന്നുപോകുകയോ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ വരുകയോ ചെയ്താല്‍ ഗൂഗിള്‍ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ‘സെല്‍ഫി വീഡിയോ’ ഉപയോഗിക്കാം. വ്യാജ ഐഡന്റിറ്റികളെയും ഡീപ്പ്‌ഫേക്കുകളെയും ഫലപ്രദമായി തടയുന്നതിനൊപ്പം കൂടുതല്‍ സുരക്ഷിതമായി അക്കൗണ്ട് തിരികെ ലഭിക്കുന്നതിനാണ് ഗൂഗിള്‍ ഈ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിലെ ഫേസ് ഐഡി സംവിധാനം സെറ്റ് അപ്പ് ചെയ്യുന്നത് പോലെ ക്യാമറ ഓണാക്കി നിര്‍ദേശിക്കുന്ന വശങ്ങളിലേക്ക് തല ചെരിച്ചും ഉയര്‍ത്തിയുമൊക്കെയാണ് ഗൂഗിളിന്റെ സെല്‍ഫി വീഡിയോ ഫീച്ചറില്‍ എന്റോള്‍ ചെയ്യേണ്ടത്. ഇങ്ങനെ ചെയ്തതിനു […]

Posted inവിനോദം

‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ ചിത്രത്തിലെ ഗാനം

സൂര്യയെ നായകനാക്കി സൂപ്പര്‍ഹിറ്റ് തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്. വെഡിംഗ് സോങ് എന്ന പേരില്‍ പുറത്ത് വന്ന ഗാനത്തിന്റെ പ്രധാന ആകര്‍ഷണം, ഇത് ആലപിച്ചിരിക്കുന്നത് നായകനായ സൂര്യ തന്നെയാണ് എന്നതാണ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് […]