സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ നിർണ്ണായകമായ ത്രിരാഷ്ട്ര കൂട്ടായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. പങ്കാളിത്ത രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന സൈനിക ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന (‘അറ്റാക്ക് ഓൺ വൺ, അറ്റാക്ക് ഓൺ ഓൾ’) വ്യവസ്ഥയാണ് കരാറിലെ പ്രധാന സവിശേഷത. ഏതെങ്കിലും രാജ്യത്തിന് എതിരെയുള്ളതല്ല കരാറെന്നും തികച്ചും തങ്ങളുടെ പ്രതിരോധ ആവശ്യങ്ങൾക്കുള്ളതാണിതെന്നും ഈ മൂന്ന് രാജ്യങ്ങളും വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് ഒട്ടും ആശ്വാസകരമായ ഒന്നല്ല ഈ കരാർ. ശത്രുരാഷ്ട്രമായ പാകിസ്‌താനും സുഹൃദ് രാഷ്ട്രമായ സൗദി അറേബ്യയും തമ്മിലെ പ്രതിരോധ കരാറിലേക്ക് തുർക്കി കൂടി ചേരുന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്.
സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ നിർണ്ണായകമായ ത്രിരാഷ്ട്ര കൂട്ടായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു
