പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ എസ് യുവി വിപണിയില്‍ അവതരിപ്പിച്ചു. ഇസഡ്ആര്‍- വി എന്ന പേരില്‍ അവതരിപ്പിച്ച പുതിയ എസ്യുവിയുടെ പ്രാരംഭ വില 47.99 ലക്ഷം രൂപയാണ്. ഹോണ്ടയുടെ 2.0 ലിറ്റര്‍ ഇ:എച്ച്ഇവി ഹൈബ്രിഡ് പവര്‍ട്രെയിന്‍ ആണ് ഇതിന് കരുത്തുപകരുന്നത്. ഡ്യുവല്‍ മോട്ടോര്‍ ഹൈബ്രിഡ് സജ്ജീകരണത്തോടും ഇ-സിവിടി ട്രാന്‍സ്മിഷനോടും കൂടിയ 2.0 ലിറ്റര്‍ ഡയറക്ട് ഇന്‍ജക്ഷന്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ എന്‍ജിനുമാണ് എന്‍ജിന്‍ സിസ്റ്റത്തിന്റെ കരുത്ത്. 181 ബിഎച്ച്പി കരുത്തും 315 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ […]
വെയിലിലേക്ക് വളരുന്ന വേരുകള്‍
സാഹിത്യം മനുഷ്യനെ മനുഷ്യനോട് കൂടുതല്‍ അടുപ്പിക്കുന്ന ഒരു മാനസികാവസ്ഥയാണ്. ആ അര്‍ത്ഥത്തില്‍ ഈ കഥകള്‍ മനുഷ്യാവസ്ഥകളുടെ ആത്മസാക്ഷ്യങ്ങളാണ്. നഷ്ടപ്പെട്ടുപോകുന്ന ഓര്‍മ്മകളെയും വിസ്മൃതിയിലാകുന്ന മനുഷ്യരെയും കാലത്തിന്റെ ഇരുണ്ട കോണുകളില്‍ മറഞ്ഞുപോകുന്ന അനുഭവങ്ങളെയും എഴുത്തിലൂടെ വീണ്ടും ജീവിപ്പിക്കാനുള്ള ശ്രമം. ഈ കഥകള്‍ വായിച്ചുകഴിഞ്ഞാല്‍ വായനക്കാരന്റെ മനസ്സില്‍ ചില മനുഷ്യരും ചില ദൃശ്യങ്ങളും ചില ചോദ്യങ്ങളും ബാക്കി നില്‍ക്കും. അതുതന്നെയാണ് ഈ രചനകളുടെ വിജയവും. ‘വെയിലിലേക്ക് വളരുന്ന വേരുകള്‍’. സി വിനോദ്. കൈരളി ബുക്‌സ്. വില 190 രൂപ.
ഇത്തരക്കാരില്‍ നെല്ലിക്ക അലര്‍ജി ഉണ്ടാക്കാം
പോഷകഗുണങ്ങള്‍ കൂടുതലാണെങ്കിലും എല്ലാവര്‍ക്കും നെല്ലിക്ക ഗുണകരമല്ല. ചിലരില്‍ നെല്ലിക്ക അലര്‍ജി ഉണ്ടാക്കാം. ഹൈപ്പര്‍ അസിഡിറ്റി ഉള്ളവര്‍ നെല്ലിക്കയുടെ ഉപയോഗം പരിമിതപ്പെടുത്തണം, പ്രത്യേകിച്ച് വെറും വയറ്റില്‍ ഒട്ടും കഴിക്കാന്‍ പാടില്ല. കാരണം അമ്ലഗുണം ഉള്ളതാണ് നെല്ലിക്ക. ഇത് നെഞ്ചിരിച്ചില്‍ ഉണ്ടാക്കും. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ കൂടിയ അളവില്‍ കഴിച്ചാല്‍ മലബന്ധം ഉണ്ടാകാനും കാരണമാകും. നെല്ലിക്കയ്ക്ക് ആന്റിപ്ലേറ്റ്ലെറ്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ രക്തം കട്ടപിടിക്കുന്നതിനെ ഇത് തടയുന്നു. ഏതെങ്കിലും ബ്ലഡ് ഡിസോര്‍ഡര്‍ ഉള്ള ആളാണെങ്കില്‍ നെല്ലിക്ക കഴിക്കുന്നത് അത്ര നല്ലതല്ല. ഇത് […]
ലോക്സഭയിൽ പ്രതിപക്ഷ ബഹളം
ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചു. പാർലമെന്റ് മാർച്ചിൽ വിദ്യാർഥികൾക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ബഹളം തുടർന്നത്. കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പിന്നാലെ, സഭയിൽ മര്യാദ പാലിക്കണമെന്നും, അതിനു ഓരോ എംപിമാർക്കും ഉത്തരവാദിത്തമുണ്ടെന്നും സ്പീക്കർ ഓം ബിർല പറഞ്ഞു. രാജ്യസഭയിലും പ്രതിപക്ഷ ബഹളമുണ്ടായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ദില്ലി പോലീസ്
ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച അധിക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഔദ്യോഗികമായി നോട്ടീസ് നൽകി. പിന്നാലെ പോസ്റ്റുകൾ നീക്കം ചെയ്തു. നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിലും തുടർന്ന് ജൂലൈ 20-ന് നടന്ന് പാർലമെന്‍റ് മാർച്ചിനിടയിലും വലിയ വിദ്യാർഥി പ്രതിഷേധങ്ങളാണ് ഉയർന്നുവന്നത്.
ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിങ്ങിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി. ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയില്ലെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. 43 വർഷമായിട്ടും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഭൗതിക പരിശോധന നടത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ വകുപ്പുകളോട് ചെലവ് കൂട്ടരുതെന്ന് ധനവകുപ്പിന്റെ നിര്‍ദേശം
സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ വകുപ്പുകളോട് ചെലവ് കൂട്ടരുതെന്നും, പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റിൽ കവിയരുതെന്നും ധനവകുപ്പ് നിർദേശം നൽകി. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് നിർദേശം. സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികള്‍ ഒഴിവാക്കണം. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം. അധികം വരുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നും പുതുതായി വരുന്ന ഒഴിവുകളിലേയ്ക്ക് നിയമിക്കാമെന്നും പറയുന്നു. ശമ്പള ചെലവ് കൃത്യമായി കണക്കാക്കണം. ചെലവിൽ മുൻവര്‍ഷത്തെക്കാള്‍ കൂടുതലെങ്കിൽ കാരണം വിശദീകരിക്കണമെന്നും സര്‍ക്കുലറിൽ വ്യക്തമാക്കുന്നു
സിജെപി ഉടൻ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്കില്ലെന്ന് സൂചന
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, ഉടൻ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്കില്ലെന്ന് സൂചന. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പ്രശ്‌നങ്ങളിൽ ബദൽ ശക്തിയായി ഇടപെടും. സംസ്ഥാനങ്ങളിൽ യൂണിറ്റുകൾ സ്ഥാപിക്കാനും ആലോചനയുണ്ടെന്നാണ് വിവരം. കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള യൂണിറ്റുകളും പരിഗണനയിലാണ്. അതിനിടെ, സിജെപി സമരത്തിനെതിരായ പൊലീസ് നടപടികളിൽ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
നടൻ ധനുഷ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന
നടൻ ധനുഷ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. പ്രാദേശികമായി ക്ഷേമപ്രവർത്തനങ്ങളിൽ സജീവമാകണമെന്നും ആളുകളുടെ ആവശ്യം മനസിലാക്കി ഇടപെടണമെന്നുമുള്ള രക്തദാന ക്യാംപിൽ ധനുഷിന്റെ പ്രസംഗമാണ് ചർച്ചയാകുന്നത്. ചുറ്റുമുള്ള കുടുംബങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കണമെന്നും, ആൾക്കൂട്ടം മാത്രമാകാതെ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്നും താരം ആരാധകർക്ക് നിർദേശം നൽകിയിട്ടുള്ളത്. നടൻ വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് ‘വിജയ് മക്കൾ ഇയക്കം’ എന്ന സംഘടനയിലൂടെ വർഷങ്ങളോളം ഇത്തരം സാമൂഹിക സേവനങ്ങളിൽ സജീവമായിരുന്നു.
രാജിവച്ച കേന്ദ്രമന്ത്രിയെ പുകഴ്ത്തി കേന്ദ്ര സർവകലാശാല
നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജിവച്ച കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെ പുകഴ്ത്തി കേന്ദ്ര സർവകലാശാല. ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ വഴിയാണ് ധർമേന്ദ്ര പ്രധാനെ പ്രശംസിച്ചത്. മന്ത്രിയുടെ സംഭാവനകൾക്ക് സർവകലാശാല ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുകയും, ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്യുന്നുവെന്നും കുറിപ്പിൽ പരാമർശിക്കുന്നു. ഇതിനു പിന്നാലെ കമൻ്റ് ബോക്സിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി.
