ജാർഖണ്ഡിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രവർത്തകർ എത്തി. സിജെപി പ്രതിനിധികളായ മുകേഷ്, ആകാശ് ഷിൻഡെ എന്നിവരാണ് ജാർഖണ്ഡിൽ എത്തി പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് സിജെപി പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി സിജെപി വക്താവ് അഷുതോഷ് രംഗ പറഞ്ഞു.
വി.ഡി. സവർക്കറെ പുകഴ്ത്തിയ വിവാദ ചോദ്യാവലിയിൽ കർശന നടപടിക്ക് നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
സ്വാതന്ത്ര്യസമര ക്വിസ് മത്സര ചോദ്യ വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ. വി.ഡി. സവർക്കറെക്കുറിച്ചുള്ള ചോദ്യമാണ് വിവാദത്തിലായത്. രാജ്യത്തിന്റെ ചരിത്രം തിരുത്താൻ മുസ്ലിം ലീഗ് ശ്രമിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ ചരിത്രം തീരുമാനിക്കേണ്ടത് ലീഗ് അല്ലെന്നും സവർക്കറെ ഇഷ്ടമില്ലെങ്കിൽ ടിപ്പു സുൽത്താന്റെ പുസ്തകം വായിക്കട്ടെ എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഇതുവരെ വന്ദേമാതരം പൂർണമായി ചൊല്ലിയിട്ടില്ല. കോൺഗ്രസിൻ്റെയും യുപിഎയുടെയും പരിപാടികളിൽ വന്ദേ മാതരത്തിൻ്റെ ആദ്യ ഭാഗം മാത്രമാണ് ആലപിച്ചിരുന്നത്. അതുതന്നെയാണ് തങ്ങളുടെ നയമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ. കണ്ണൂർ വളപട്ടണം പൊലീസ് ആണ് കാർ കസ്റ്റഡിയിൽ എടുത്തത്. വാഹനം വളപ്പണത്തെ ഒരു വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അർജുൻ്റെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനം. ചൊവ്വാഴ്ച യാത്ര ചെയ്ത് ബുധനാഴ്ച അർജുൻ കണ്ണൂരിലെത്തിയതായാണ് പൊലീസ് പറയുന്നത്.
അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. കേസുകളിൽ പ്രതിയായ ഒരാൾ പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണെന്നും അർജുൻ ആയങ്കിയെ പിടികൂടാനുള്ള കരുത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല. മുതലപ്പൊഴിയിൽ സ്കൂബ സംഘത്തിൻ്റെ തിരച്ചിൽ പ്രതികൂല കാലാവസ്ഥ കാരണം അവസാനിപ്പിച്ചു. മുങ്ങൽ വിദഗ്ധർ എത്താൻ വൈകിയതിൽ പ്രതിഷേധമുണ്ടായി.
കേരളത്തിലേക്കുള്ള യാത്ര അനുഭവം മികച്ചതായിരുന്നു എന്ന് അമേരിക്കൻ അംബാസിഡർ സെർജിയോ ഗോർ. കേരളത്തിലേക്ക് ഇനിയും വരുമെന്നും കൂടുതൽ ആളുകളെ ഇവിടം സന്ദർശിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിയെ സസ്പെൻഡ് ചെയ്തേക്കും. തഹസിൽദാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. കളക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും സസ്‌പെൻഷൻ. തഹസിൽദാറെ സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർദേശം നൽകി.
പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനൻ എന്ന പാപ്പാനാണ് മരിച്ചത്. ആന പരിപാലന കേന്ദ്രത്തിൽ വെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്. പ്രിയദർശിനി എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്.
കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ കോടികൾ ചെലവിട്ട് നടപ്പാക്കിയ മറൈൻ ആംബുലൻസ് പദ്ധതി സർക്കാരിന്റെയും ഉദ്യോഗസ്ഥ സംവിധാനത്തിന്റെയും ഗുരുതരമായ അനാസ്ഥ മൂലം പരാജയപ്പെട്ടതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ആരോപിച്ചു.പദ്ധതിയെക്കുറിച്ച് സ്വതന്ത്ര വിദഗ്ധ സമിതിയുടെ പരിശോധനയും സമഗ്രമായ സാമ്പത്തിക ഓഡിറ്റും വേണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും വ്യവസായിയുമായ മൈക്കൽ ബൂലോസ് സ്വകാര്യ സന്ദർശനത്തിനായി ആലപ്പുഴയിലെത്തി. എട്ടംഗ സംഘത്തോടൊപ്പം കായൽ സൗന്ദര്യം ആസ്വദിക്കുന്ന അദ്ദേഹം, നെഹ്‌റു ട്രോഫി വള്ളംകളിയുടെ പരിശീലനവും കാണും. പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം അദ്ദേഹം മടങ്ങും.
ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു. ആലപ്പുഴ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൻറെ ഉദ്ഘാടനത്തിന് ശേഷമാണ് ഓട്ടോറിക്ഷയിൽ മടങ്ങിയത്.
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം. വിഐപി സന്ദർശനത്തിന് തലേന്ന് തന്നെ വിവരം അറിയിക്കണമെന്നാണ് പുതിയ തീരുമാനം. ക്ഷേത്രത്തിൽ എത്തുന്ന സമയവും ഒപ്പമുള്ളവരുടെ എണ്ണാവുന്ന അറിയിക്കണം. ക്ഷേത്രത്തിനുള്ളിൽ വീഡിയോ ചിത്രീകരണവും അനുവദിക്കില്ല. സിനിമാ താരങ്ങൾ, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവർക്കും ബാധകമെന്ന് എന്ന് ദേവസ്വം വകുപ്പ് വ്യക്തമാക്കി.
മണ്ഡല പുനർനിർണയത്തിൽ മുഖ്യമന്ത്രി വിജയ് വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ 37 എംപിമാർ. തമിഴ്നാട്ടിലെ 57 എംപിമാരിൽ 37 പേരും യോഗത്തിൽനിന്ന് വിട്ടുനിന്നപ്പോൾ 20 എംപിമാർ യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസിൻ്റെ 12 എംപിമാർ യോഗത്തിൽ പങ്കെടുത്തു.
മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവന കൊളളയിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കഴിഞ്ഞ അഞ്ച് വർഷത്തെ രേഖകൾ പരിശോധിക്കാൻ നിർദേശം നൽകി. ക്ഷേത്രത്തിൽനിന്ന് പ്രതിവർഷം 18 കോടി രൂപയിലധികം നഷ്ടമായതായി മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ ആരോപിച്ചിരുന്നു.
പാകിസ്ഥാനിൽ പെട്രോൾ വിലവർധനവിനും പണപ്പെരുപ്പത്തിനും എതിരെ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിൽ വൻ ജനകീയ പ്രതിഷേധം നടന്നു. കറാച്ചി, ലാഹോർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നടന്ന റാലികളിൽ, സർക്കാർ അധിക നികുതി പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു
