പാര്‍വതി തിരുവോത്തിനെ നായികയാക്കി ഷഹദ് സംവിധാനം ചെയ്ത ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന സിനിമയിലെ ‘ചേറൊഴിഞ്ഞു പോയിടാതെ’ എന്ന ഗാനം പുറത്ത്. മുജീബ് മജീദ് സംഗീതമൊരുക്കിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ശ്യാം മുരളീധരനാണ്. ഭദ്ര രജിന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പൊലീസ് ട്രെയിനിങ് ക്യാംപിന്റെ പശ്ചാത്തലത്തിലാണ് ഗാനം. ചിത്രത്തില്‍ അലീന എന്ന പൊലീസ് ഉദ്യോഗസ്ഥയായാണ് പാര്‍വതി തിരുവോത്ത് എത്തുന്നത്. വിജയരാഘവന്‍, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ്, വിനയ് ഫോര്‍ട്ട്, സിദ്ധാര്‍ഥ് ഭരതന്‍, തമിഴ്താരം പാര്‍ഥിപന്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വിജേഷ് തോട്ടിങ്ങലും പി എസ് സുബ്രഹ്മണ്യവുമാണ് തിരക്കഥയൊരുക്കിയത്. 11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വയാണ് ചിത്രം നിര്‍മിച്ചത്.
