സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വിവരം. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പല വഴികൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കുകാരണം. എണ്ണൂറ് മുതൽ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. കേന്ദ്രവിഹിതവും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതിയും ഉൾപ്പെടെ മുന്നൂറ് മെഗാവാട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന് ലഭിച്ചത്.മധ്യപ്രദേശിൽ നിന്നും സ്വാപ്പ് പ്രകാരം ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി മുടങ്ങിയിട്ട് ആറ് ദിവസമായി.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും
