7 28

പാകിസ്താനില്‍നിന്നുള്ള അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. ‘ചാന്ദ്‌നി വൈറ്റ്‌നിങ് ക്രീം’, ‘ഗോരി ബ്യൂട്ടി ക്രീം’ എന്നീ രണ്ട് ക്രീമുകള്‍ ഉപയോഗിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പുള്ളത്. ക്രീമുകളില്‍ ഉയര്‍ന്ന അളവില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തില്‍ വില്‍പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ ക്രീമുകളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും സിഡിഎസ്സിഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഗോറി ബ്യൂട്ടി ക്രീം ഉപയോഗിച്ചിരുന്ന നിരവധി സ്ത്രീകള്‍ക്ക് വൃക്ക സംബന്ധമായ അസുഖങ്ങള്‍ പിടിപെട്ടിരുന്നുവെന്നു കാണിച്ച് നാഗ്പുരില്‍നിന്ന് നിരവധിപേര്‍ പരാതികൊടുത്ത പശ്ചാത്തലത്തിലാണ് പരിശോധന കടുപ്പിച്ചത്. മെര്‍ക്കുറി അടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ദീര്‍ഘകാലം ഉപയോഗിച്ചാല്‍ വൃക്ക, നാഡീവ്യൂഹം, മറ്റ് അവയവങ്ങള്‍ എന്നിവയ്ക്ക് സാരമായ തകരാറുകള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചര്‍മം വെളുപ്പിക്കാനുള്ള ക്രീമുകളില്‍ ചര്‍മത്തിലെ മെലാനിന്‍ ഉത്പാദനം തടയുന്നതിനായി പലപ്പോഴും നിയമവിരുദ്ധമായി മെര്‍ക്കുറി പോലുള്ളവ അമിതമായി ചേര്‍ക്കാറുണ്ട്. സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ ഇവ ചര്‍മത്തിലൂടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും അടിഞ്ഞുകൂടുകയും ചെയ്യും. ഇത് വൃക്കകളുടെ ആരോഗ്യം തകരാറിലാക്കുന്നത് ഉള്‍പ്പെടെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *