ഒരു ധാരണയുമില്ലാത്ത എംഎൽഎയെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കിയതിന്‍റെ ദുരന്തമാണ് കാലടി സർവകലാശാല ഇന്ന് നേരിടുന്നതെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. ഒരു പക്വതയും ഇല്ലാത്തയാളെ രണ്ടുമൂന്ന് തവണ എംഎൽഎയായി തിരഞ്ഞെടുത്ത പാപമാണ് കാലടിയിലെ ജനങ്ങൾ ചെയ്തത്. മുഖ്യമന്ത്രി പറഞ്ഞാൽ റോജി അനുസരിക്കാൻ സാധ്യതയില്ല. മന്ത്രിമാർ വ്യത്യസ്ത വഴികളിലാണ്. ക്യാബിനറ്റ് മീറ്റിങ്ങിന് മുമ്പ് ഗ്രൂപ്പ് യോഗം നടക്കുന്നു. ഓരോ മന്ത്രിയും ഓരോ പ്രസ്താവന നടത്തുന്നുവെന്നും സർക്കാരിന് പ്രശ്നങ്ങൾ പരിഹരിക്കാൻ ബാധ്യതയുണ്ട് ഇപി പറഞ്ഞു.
ഒരു ധാരണയുമില്ലാത്ത എംഎൽഎയെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കിയതിന്‍റെ ദുരന്തമാണ് കാലടി സർവകലാശാല ഇന്ന് നേരിടുന്നതെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ
