പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കർശന നിരോധനം.പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5000 രൂപ വരെ പിഴ. പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി.ശബരിമല എഡിഎം ആണ് ഉത്തരവ് പുറത്തിറക്കിയത്.ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വസ്ത്രം ഉപേക്ഷിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി.ദിവസവും ടൺ കണക്കിന് വസ്ത്രങ്ങളാണ് പമ്പയിൽ നിന്ന് നീക്കേണ്ടി വരുന്നത്.പമ്പാ ഡ്യൂട്ടി രജിസ്ട്രേറ്റ്, സ്പെഷ്യൽ ഓഫീസർ, പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പിഴ ഈടാക്കാൻ അധികാരം.പമ്പയിൽ പരിശോധന ശക്തിപ്പെടുത്തും.നവംബർ 22 മുതൽ രണ്ടു മാസത്തേക്കാണ് നിരോധന ഉത്തരവ്.മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ പമ്പ നദിയിലെയും സ്നാന ഘട്ടങ്ങളിലെയും മലിനീകരണം തടയുന്നത് ലക്ഷ്യമിട്ടാണ് ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കരയുടെ ഉത്തരവ്.
പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കർശന നിരോധനം
