‎വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കണ്ണൂർ സെക്ഷൻ സബ് എൻജിനീയർ പി.വി. സതീഷ് ബാബുവിനെ സസ്പെൻഡ് ചെയ്ത ഏകപക്ഷീയമായ ഉത്തരവ് ഉടൻ പിൻവലിച്ച് ജീവനക്കാരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ അധികൃതർ തയ്യാറാകണമെന്ന് ജീവനക്കാരുടെ സംഘടനയായ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കത്തുന്ന എ.ബി (AB) സ്വിച്ചിൽ സുരക്ഷിതമായി അറ്റകുറ്റപ്പണി നടത്തി വലിയൊരു അപകടം ഒഴിവാക്കാനാണ് സബ് എൻജിനീയർ ശ്രമിച്ചതെന്ന് വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

‎

‎മുഖ്യമന്ത്രി വി ഡി സതീശനെതിരെ പാർ‌ട്ടിക്കുള്ളിലെ പോര് കോൺ​ഗ്രസ് ഹൈക്കമാൻ‍ഡിന് മുന്നിൽ. പാർട്ടിയിലും സർക്കാരിലും കടുത്ത അവഗണന നേരിടുന്നുവെന്നും നിലവിലെ രീതിയിലുള്ള പോക്ക് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് എ ഗ്രൂപ്പ് നേതാക്കളായ ബെന്നി ബെഹനാൻ, കെ.സി. ജോസഫ്, ഷാഫി പറമ്പിൽ എന്നിവരാണ് ദില്ലിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർ​ഗെയെ നേരിൽ കണ്ടത്.

‎

‎മദ്യപരായ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഐജി പി പ്രകാശിന്റെ സർക്കുലർ. നിലയ്ക്കലിൽ തീർഥാടക വാഹനത്തിന്റെ ഡ്രൈവറെ മർദിച്ച സംഭവം സേനയ്ക്ക് നാണക്കേടുണ്ടാക്കി, ഭക്തർക്ക് സൗകര്യം ഒരുക്കലാണ് പൊലീസിന്റെ കടമയെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് അയച്ച സർക്കുലറിൽ ഐ ജി  വ്യക്തമാക്കി.

‎

‎കേരളത്തില്‍ വില്‍ക്കുന്ന പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താനുള്ള പരിശോധനയിൽ അനിശ്ചിതത്വം. കലർപ്പില്ലാത്ത പെട്രോൾ താരതമ്യ പഠനത്തിന് നൽകാതെ എണ്ണ കമ്പനികൾ നിസ്സഹകരിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ശുദ്ധമായ പെട്രോള്‍ നല്‍കാൻ ചട്ടമില്ലെന്നാണ് കമ്പനികളുടെ വാദം.

‎

‎മുഖകാന്തി വർധിപ്പിക്കാനുള്ള ക്രീമുകൾക്കെതിരേ പരാതി ലഭിച്ചാൽ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. ക്രീമുകൾ തേച്ചാൽ സൗന്ദര്യം വരില്ലെന്നും വാങ്ങി ഉപയോ​ഗിക്കുന്നവർ അതിന് മുൻപ് എല്ലാം പരിശോധിച്ച് മാത്രം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

‎

‎മലങ്കര യാക്കോബായ സഭ പരമാധ്യക്ഷൻ പാത്രിയാർക്കീസ് ബാവയുടെ സന്ദർശനത്തിൻ്റെ നല്ല വശങ്ങളാണ് താൻ കാണുന്നതെന്നും, സന്ദർശനത്തോടെ രണ്ടു സഭകളും ചർച്ചയ്ക്ക് തയ്യാറായി എന്നും ചാണ്ടി ഉമ്മൻ എംഎൽഎ. അക്കാര്യത്തിൽ താൻ മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞുവെന്നും എല്ലാം സമാധാനത്തോടെ അവസാനിക്കുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

‎

‎എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സിബിഐ അന്വേഷണത്തിന് വിടാൻ തടസ്സങ്ങളെന്നാണ് ഡിജിപിയും എജിയും സർക്കാരിന് നിയമോപദേശം നൽകിയത്. ഉചിതം പുതിയ എസ്ഐടി ആണെന്നും നിയമോപദേശത്തില്‍ പറയുന്നു.

‎

‎മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് യു ഷറഫലിയുടെ സ്പോ‍ർട്സ് അക്കാദമിക്ക് സ്പോൺസറായ റിപ്പോ‍ർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയിൽ നിന്ന് രണ്ട് കോടി രൂപ ലഭിച്ചതായി കണ്ടെത്തൽ. ആർബിസിയുടെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് രേഖകൾ ലഭിച്ചത്.

‎

‎ബിജെപിയില്‍ നിന്ന് രാജിവെച്ച പത്മജാ വേണുഗോപാലിന്റെ മടക്കത്തിൽ എഐസിസി നിലപാട് തേടി തീരുമാനമെടുക്കാൻ കെപിസിസി. ഹൃദയത്തിന്റെ ഭാഷയിലെ ക്ഷമാപണം മതിയെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷൻ അടക്കം ഒരു വിഭാഗം നേതാക്കൾ.

‎

‎അമിതമായ അളവിൽ മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് താനും ഗുരുതരമായ വൃക്കരോഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ. അടുത്തിടെ 17-കാരിക്ക് വൃക്കരോഗം ബാധിക്കാൻ കാരണമായ മെംബ്രനസ് നെഫ്രോപ്പതി എന്ന അതേ രോഗാവസ്ഥയാണ് തനിക്കുമുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.

‎

‎ആലപ്പുഴയിലെ പൂച്ചാക്കലില്‍ 11 കിലോ കഞ്ചാവുമായി അഞ്ചുപേര്‍ പിടിയിലായി. പ്രതികളിലൊരാളായ പൂച്ചാക്കല്‍ സ്വദേശി ഷമീര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. അലി ജൗഹര്‍, സഹാഹുദ്ദീന്‍, കൃഷ്ണകുമാര്‍, മുഹമ്മദ് അസ്ലം എന്നിവരാണ് മറ്റ് പ്രതികള്‍.

‎

‎ജനപ്രവാഹം കൊണ്ട് ശ്രദ്ധേയമായ കോഴിക്കോട് കാരന്തൂരിലെ ഹരഹര മഹാദേവക്ഷേത്രത്തിൽ വീണ്ടും വിവാഹ രജിസ്‌ട്രേഷൻ ക്യാമ്പ്‌ നടത്തി. വിവാഹ രജിഷ്റേഷന് വേണ്ടി നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തില്‍ ഇന്നെത്തിയത്. ആയിരം പേരെ പ്രതീക്ഷിച്ച് കഴിഞ്ഞ മാസം ക്ഷേത്രത്തിൽ നടത്തിയ വിവാഹ രജിസ്‌ട്രേഷൻ ക്യാമ്പിൽ 7000ത്തോളം പേരാണ് പങ്കെടുത്തത്.

‎

‎ബാങ്കില്‍നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയ യുവാവിനെ പട്ടാപ്പകല്‍ ആക്രമിച്ച് 9.95 ലക്ഷം രൂപ കവര്‍ന്ന കേസില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റിലായി. നവംബര്‍ 16ന് രാവിലെ 11.45ഓടെയാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡിലെ ബാങ്ക് ഓഫ് ബറോഡയില്‍നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയ അമരമ്പലം സൗത്ത് കിഴക്കേ പാലാമഠം സ്വദേശി കൂമ്മാളി ഫിറോസിനെയാണ് സംഘം ആക്രമിച്ച് പണം കവര്‍ന്നത്.

‎

‎തിരുവനന്തപുരം എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമ്മീഷൻ അംഗവുമായ ഇ എം രാധ അന്തരിച്ചു. മുൻ മുഖ്യമന്ത്രി ഇ എം എസിൻ്റെ മകളാണ്. എഴുപത് വയസായിരുന്നു. അർബുദരോ​ഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

‎

‎ഉപഭോക്താക്കൾക്ക് ബ്രെഡ് മുറിച്ചുനൽകാൻ വിസമ്മതിച്ച ബേക്കറിക്കാരെ നിരന്തരം ശല്യം ചെയ്ത കേസിൽ ഫ്രാൻസിലെ മുൻ മേയർക്ക് എട്ടുമാസം തടവുശിക്ഷ. ശിക്ഷ സസ്‌പെൻഡഡ് ആയതിനാൽ ജയിലിൽ കഴിയേണ്ടതില്ല. 67 -കാരനായ പിയറി തോമസിനെയാണ് റെന്നിലെ ക്രിമിനൽ കോടതി ശിക്ഷിച്ചത്.

‎

‎മണിപ്പൂർ വ്യാജമദ്യ ദുരന്തത്തിൽ മരണം 18 ആയി ഉയർന്നു. മെഥനോൾ വിഷബാധയേറ്റതായി സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 600 കടന്നെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആയിരത്തോളം ആളുകൾ നാല് ജില്ലകളിലായി ചികിത്സ തേടിയിട്ടുണ്ട്.

‎

‎ഫേസ്ബുക്കിന്റെയും ഇൻസ്റ്റ​ഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയ്ക്കെതിരെ സമരം ശക്തമാക്കാൻ യൂത്ത് കോൺ​ഗ്രസ്. മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ കോൺ​ഗ്രസ് നേതാക്കളുടെ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനെതിരായാണ് പ്രതിഷേധം.

‎

‎വ്യാപാരികളെയും നിക്ഷേപകരെയും സംരക്ഷിച്ചത് പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമെന്ന് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി. സ്വർണവില ഇടിവിൽ വ്യാപാരികളെയും നിക്ഷേപകരെയും സംരക്ഷിച്ചത് പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമെന്നും ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി വ്യക്തമാക്കി.

 

‎പാകിസ്ഥാൻ മന്ത്രി മുസാദിഖ് മസൂദ് മാലിക്കിന് താജ്മഹലും മറ്റ് പൈതൃക കേന്ദ്രങ്ങളും സന്ദർശിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. എന്നാൽ ദില്ലിയിലെ നിസാമുദ്ദീൻ ദർഗ സന്ദർശിക്കാനുള്ള അപേക്ഷ സുരക്ഷാ കാരണങ്ങളാൽ നിരസിച്ചു.

‎

‎ദ്വിദിന സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ ഇന്ന് വൈകിട്ട് ഇന്ത്യയിലെത്തും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാരം, ഊർജ സഹകരണം, അതിർത്തി തർക്കം, അടിസ്ഥാനസൗകര്യ വികസനം എന്നിവ ചർച്ചയാകും.

‎

‎ഇസ്രയേലുമായുള്ള ബന്ധത്തിൽ കോൺഗ്രസ് നിലപാടിൽ ഭിന്നത. ഇസ്രയേലുമായി ശക്തമായ തന്ത്രപ്രധാന ബന്ധം വേണമെന്നും സൈന്യത്തിനായി മികച്ച ആയുധങ്ങൾ വാങ്ങുന്നതടക്കം ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയാകണം വിദേശനയമെന്നും രാഹുൽ ഗാന്ധി.

‎

‎പാകിസ്താന് ചൈന നൽകുന്ന സൈനിക പിന്തുണ ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്നതായി യു.എസ് – ചൈന സാമ്പത്തിക, സുരക്ഷാ അവലോകന കമ്മീഷന്റെ റിപ്പോർട്ട്. ഇന്ത്യയെ സമ്മർദത്തിലാക്കാൻ ചൈന സൈനിക, സാമ്പത്തിക, സമുദ്രസുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ നീക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടിലെ പ്രധാന വിലയിരുത്തൽ.

‎

‎ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 ഗെയിമിന്റെ വരവിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി വാട്‌സ്ആപ്പിന്റെ പുതിയ രൂപമാറ്റം. ഗെയിമിലെ സാങ്കൽപ്പിക മെസേജിങ് ആപ്പായ ‘വാട്ട്അപ്പ്’ (വാട്ട്സ്അപ്പ്) മാതൃകയിലാണ് വാട്‌സ്ആപ്പ് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിൽ താൽക്കാലിക മാറ്റം വരുത്തിയത്.

 

‎ജയസൂര്യയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ – ചാപ്റ്റർ 1’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഡിസംബർ 3 ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണത്തിലൂടെ തുറക്കപ്പെടുന്ന നിഗൂഢമായ ലോകമാണ് ‘മായൻ’ അവതരിപ്പിക്കുന്നത്. കേരളത്തിൽ നിലനിന്നിരുന്നതായി പറയപ്പെടുന്ന അപൂർവ്വവും നിഗൂഢവുമായ ആചാരങ്ങളുമായി ബന്ധപ്പെട്ട ‘കറുത്തച്ചനൂട്ട്’ എന്ന പ്രമേയവും ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ഘടകമാണ്.

‎ജയസൂര്യ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ ഔദ്യോഗിക ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.നായികയായി നൈല ഉഷ എത്തുന്നു. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‎

‎ഇന്ത്യൻ വാഹന വിപണിയിലേക്ക് പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവിയുമായി ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് എത്തുന്നു. ജെഎസ്ഡബ്ല്യു കോംബാറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ എസ്‌യുവി 2026 ഡിസംബർ 3ന് ഇന്ത്യയിൽ അവതരിപ്പിക്കും. ചൈനീസ് വിപണിയിൽ വിൽപ്പനയ്ക്കുള്ള ചെറി ജെറ്റൂർ ടി2 അടിസ്ഥാനമാക്കിയാണ് കോംബാറ്റ് ഒരുങ്ങുന്നത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള ജെഎസ്ഡബ്ല്യു മോട്ടോഴ്‌സിന്റെ പ്ലാന്റിലായിരിക്കും വാഹനത്തിന്റെ അസംബ്ലിങ്. പുതിയ ജെഎസ്ഡബ്ല്യു കോംബാറ്റിന്റെ വില ഏകദേശം 25 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് വിവരം.

‎

‎COPD എന്നത് ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസെമ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾക്ക് ഇത് ഒരു സാധാരണ രോഗമാണ്, ഇവ രണ്ടും ശ്വസിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നു. COPD എന്നാൽ ശ്വാസകോശത്തിന് വായു അകത്തേക്കും പുറത്തേക്കും ചലിപ്പിക്കാൻ കഴിയില്ല എന്നാണ്. കഠിനമായ ചുമ, അധിക കഫം, നെഞ്ചിടിപ്പ്, അല്ലെങ്കിൽ ദൈനംദിന ജോലികളിൽ നിന്ന് ക്ഷീണം അനുഭവപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ സാവധാനത്തിൽ പ്രത്യക്ഷപ്പെടുന്നു. പുകവലിക്കുന്ന ഒരാളുടെ സമീപത്ത് നിൽക്കുന്നവർ ശ്വസിക്കുന്ന പുകയിലും ദോഷകരമായ പല രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തിന് ദോഷം വരുത്തുന്നു. ഈ പുക ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടാക്കുകയും, പാടുകൾ (scars) സൃഷ്ടിക്കുകയും, ശ്വാസകോശത്തെ ശുചിയായി സൂക്ഷിക്കാനുള്ള സ്വാഭാവിക സംവിധാനത്തെ തകരാറിലാക്കുകയും ചെയ്യുന്നു.ശ്വാസകോശ അണുബാധകൾ COPD പെട്ടെന്ന് വഷളാക്കുകയും, നിയന്ത്രിക്കാൻ പ്രയാസമുള്ള സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്തേക്കാം. ഫ്ലൂ, ന്യുമോണിയ, കോവിഡ്-19 എന്നിവയ്‌ക്കെതിരായ വാക്സിനേഷനുകൾ കൃത്യസമയത്ത് എടുക്കുക എന്നത് നിർബന്ധമാണ്. അതൊരിക്കലും ഒഴിവാക്കാവുന്ന ഒന്നല്ല. പനി വരിക, പതിവിലും കൂടുതൽ ചുമയ്ക്കുക, കഫം അധികമായി പുറത്തുവരിക, അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കണം.

‎

‎ഇന്നത്തെ സ്വർണവില

ഒരു ഗ്രാമിന് 11465 രൂപയും

‎പവന് 91720 രൂപയുമാണ് ഇന്നത്തെ വില

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *