കെപിസിസി പുനസംഘടന നടക്കാതെ കേരളത്തിലെ പ്രശ്നങ്ങൾ തീരില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. പരാതി കൊടുക്കാൻ ആർക്കും അവകാശമുണ്ട്, എന്നാൽ ഗ്രൂപ്പ് പ്രവർത്തനം വിഭാഗീയതയാണ്. എനിക്കും കുറേ പരാതിയും പരിഭവങ്ങളും ഉണ്ട്, കടിച്ചമർത്തി നിൽക്കുകയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. സർക്കാരും പാർട്ടിയും ഏകോപനമില്ലാത്തത് പാർട്ടിക്ക് നേതൃത്വം ഇല്ലാത്തതുകൊണ്ടാണ്. ഷാഫി പറമ്പിൽ എ ഗ്രൂപ്പല്ല. ഷാഫിയുടെ സമീപകാല നിലപാടിനെ കുറിച്ച് എല്ലാവർക്കും അറിയാം. ഉമ്മൻചാണ്ടിക്കൊപ്പം ഉണ്ടായവർക്ക് സീറ്റ് നേടി കൊടുക്കാൻ പോലും ഈ ഗ്രൂപ്പിന് സാധിച്ചിട്ടില്ല. കേന്ദ്ര നേതൃത്വമാണ് പ്രശ്നം പരിഹരിക്കേണ്ടത്. കെ സി വേണുഗോപാൽ എന്താണ് ഇടപെടാത്തത് എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം.കോൺഗ്രസിലേക്ക് തിരിച്ചുവരുന്നത് ബിജെപിയിൽ നിന്ന് പ്രതീക്ഷിച്ചത് കിട്ടാത്തവരാണെന്നും പത്മജയുടെ തിരിച്ചുവരവ് സംബന്ധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രതികരിച്ചത്.
കെപിസിസി പുനസംഘടന നടക്കാതെ കേരളത്തിലെ പ്രശ്നങ്ങൾ തീരില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി
