പൂമ്പാറ്റച്ചിറകുകളുടെ പ്രകമ്പന സംഗീതമായി ഒരു കൈപ്പിടി കഥകളാണ് ഈ പുസ്തകം വായനക്കാര്‍ക്ക് നല്‍കുന്നത്. സുതാര്യ മനോനാരുകളായി കഥാപാത്ര മനസ്സുകളിലൂടെ സഞ്ചരിച്ച് ശ്രദ്ധാപൂര്‍വം തുന്നിയെടുത്ത തൂവാലപ്പാളികളായി ഓരോ കഥയും മനസ്സിന്റെ മുറ്റത്ത് വായനക്കായി വിരിച്ചിടുന്നു. എളുപ്പമാകില്ല വായന ഒന്നും. മുന്നോട്ട്‌പോയും തിരികെ ഓടിവന്നും ഓരോ അക്ഷര അടരുകളിലും നിറഞ്ഞു നില്‍ക്കുന്ന സാന്‍വി കാര്‍മെന്‍മാരെ വീണ്ടും ഒന്നു തൊട്ടുഴിഞ്ഞെന്നു വരും ഓരോ വായനയും. അലങ്കാരങ്ങള്‍ ആവശ്യമില്ലാത്ത എഴുത്തും കഥാപാത്രങ്ങളും. ‘തെരേസയുടെ പരിചയക്കാര്‍’. ഷീജ തെരേസ. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 285 രൂപ.
തെരേസയുടെ പരിചയക്കാര്‍
