മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാം എന്ന് പറഞ്ഞ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പാണിതെന്നും റിപ്പോർട്ടർ ടിവി ചാനലിലെ പരിശോധനയിൽ എസ്ഐടിക്ക് ആവശ്യമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെളിവുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ ആകില്ല. തെളിവ് ലഭിച്ചില്ലെന്ന് ആരു പറഞ്ഞുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു. നിയമപരമായ നടപടികളുമായി എസ്ഐടി മുന്നോട്ടു പോവുകയാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രാലയമാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. കത്ത് മുഖ്യമന്ത്രി പരിശോധിച്ച് ആഭ്യന്തരമന്ത്രിക്ക് കൈമാറി. ആഭ്യന്തരവകുപ്പ് അന്വേഷണത്തിനായി എസ്ഐടിയും രൂപവത്കരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
