7 32

പ്രാതല്‍ ഒഴിവാക്കുന്നത് ഹൃദയാഘാതസാധ്യത കൂട്ടുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഹാര്‍വാര്‍ഡ് സ്‌കൂള്‍ പബ്ലിക് ഹെല്‍ത്തില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. സര്‍ക്കുലേഷന്‍ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രായമായ പുരുഷന്മാരിലാണ് പ്രാതലും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം വ്യക്തമാക്കാനുള്ള പഠനം നടത്തിയത്. പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് പ്രഭാതഭക്ഷണം കഴിക്കുന്നവരേക്കാള്‍ 27 ശതമാനം ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി. പ്രഭാതഭക്ഷണം കഴിക്കാത്തവര്‍ക്ക് ദിവസത്തിന്റെ പിന്നീടുള്ള സമയത്ത് കൂടുതല്‍ വിശപ്പ് അനുഭവപ്പെടാനും വലിയ തോതില്‍ ഭക്ഷണം കഴിക്കാനും സാധ്യതയുണ്ട്. അതുവഴി ശരീരത്തിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കലോറിയെത്തും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും ധമനികള്‍ അടഞ്ഞുപോകുന്നതിലേക്ക് നയിക്കുകയും ചെയ്‌തേക്കാം. ഇത് പതിവായി തുടരുന്നത് ടൈപ്പ് 2 പ്രമേഹം പിടിപെടാന്‍ ഇടയാക്കിയേക്കും. പ്രഭാതഭക്ഷണം മുടങ്ങുമ്പോള്‍ മസ്തിഷ്‌കത്തിന് കൃത്യമായ സമയത്ത് ഊര്‍ജം ലഭിക്കാതെ വരികയും കോശങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്യും. ഇത് ഡിമെന്‍ഷ്യക്ക കാരണമാകും, രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. പിന്നീടിത് കടുപ്പമേറിയ മൈഗ്രേന് കാരണമാകുകയും ചെയ്യും. പതിവായി പ്രഭാതഭക്ഷണം മുടക്കുന്നവരില്‍ രോഗപ്രതിരോധസംവിധാനം ശരിയായി പ്രവര്‍ത്തിക്കാതെ വരികയും പെട്ടെന്ന് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *