ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റും ഡിജിറ്റല്‍ സേവനങ്ങളും ഉപയോഗിക്കുമ്പോള്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. ചെറിയൊരു ശ്രദ്ധക്കുറവ് പോലും വലിയ സാമ്പത്തിക നഷ്ടത്തിനോ വ്യക്തിഗത വിവരങ്ങള്‍ ചോരുന്നതിനോ കാരണമായേക്കാം. അറിയാത്ത സ്രോതസ്സുകളില്‍ നിന്നും വാട്ട്‌സ്ആപ്പ്, എസ്എംഎസ്, ഇമെയില്‍ വഴി ലഭിക്കുന്ന സംശയാസ്പദ ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, എടിഎം പിന്‍, സിവിവി, ഒടിപി എന്നിവ ആരുമായും പങ്കുവെക്കരുത്. പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയ്ക്ക് പുറത്തുനിന്നുള്ള അപരിചിതമായ ആപ്പുകളോ ഫയലുകളോ റിമോട്ട് ആക്സസ് നല്‍കുന്ന ആപ്ലിക്കേഷനുകളോ ഇന്‍സ്റ്റാള്‍ ചെയ്യരുത്. തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യാം.
