വിമാന ഇന്ധന വില കൂട്ടിയതിന് പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് വര്ധിപ്പിച്ച് പ്രമുഖ വിമാന കമ്പനിയായ ഇന്ഡിഗോ. ആഭ്യന്തര, രാജ്യാന്തര സര്വീസുകള്ക്കുള്ള, വര്ധിപ്പിച്ച ഇന്ധന സര്ചാര്ജ് ഒക്ടോബര് ആറുമുതല് നിലവില് വരും. റൂട്ടും ദൂരവും അനുസരിച്ച് 425 രൂപ മുതല് 10,000 രൂപ വരെയാണ് സര്ചാര്ജ്. 500 കിലോമീറ്ററില് താഴെയുള്ള റൂട്ടുകള്ക്ക് 425 രൂപയാണ് ഇന്ധന സര്ചാര്ജ്. 501 മുതല് ആയിരം വരെ 600, 1501 – 2000 വരെ 1150, 2000 കിലോമീറ്ററിന് മുകളില് 1300 രൂപ. രാജ്യാന്തര വിമാന സര്വീസുകളില് 500 കിലോമീറ്റര് ദൂരത്തില് താഴെയുള്ള സാര്ക്ക് മേഖലകള്ക്ക് 500 രൂപയാണ് സര്ചാര്ജ്. 500 കിലോമീറ്ററിന് മുകളിലാണെങ്കില് ആയിരം രൂപ ഈടാക്കും. തെക്കുകിഴക്കന് ഏഷ്യന്, മിഡില് ഈസ്റ്റ് ആന്റ് ജിസിസി, നോര്ത്ത് ആന്റ് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള സര്വീസുകള്ക്ക് 5500 രൂപയും ആഫ്രിക്ക 6,000, യൂറോപ്പ് 10,000 രൂപയുമാണ് പരിഷ്കരിച്ച സര്ചാര്ജ്.
