5 7

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ആംപിയര്‍ അവരുടെ പുതിയ നെക്സസ് ഇഎക്സ്+ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.3 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. രണ്ടു വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 1.3 ലക്ഷം രൂപയും ഇന്റലിപാക്ക് ഉള്ള വേരിയന്റിന് 1.36 ലക്ഷം രൂപയുമാണ് വില. കാര്‍ബണ്‍ നൈറ്റ്, സ്റ്റീല്‍ ഗ്രേ എന്നീ രണ്ടു നിറങ്ങളില്‍ ലഭിക്കും. 202 എന്‍എം പീക്ക് ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്ന പുതിയ 5കിലോവാട്ട്അവര്‍ മോട്ടോറാണ് ഇതിലെ പ്രധാന ആകര്‍ഷണം. സ്‌കൂട്ടറിന് 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മതി. കയറ്റങ്ങള്‍, മലയോര പാതകള്‍ എന്നിവിടങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഈ മോട്ടോറിന് കഴിയും. ഇന്റലിപാക്ക് ഉള്ള വേരിയന്റില്‍ ആംപിയര്‍ കണക്ട് ആപ്പ് വഴി മികച്ച കണക്ടഡ് ഫീച്ചറുകള്‍ ലഭിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *