ഹിമാലയൻ രാജ്യമായ ഭൂട്ടാനിൽ ഹിമാനിയിൽ രൂപപ്പെട്ട തടാകം കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വൻ മിന്നൽപ്രളയം. ഷിന്താഫു (Shintaphu) ഹിമതടാകം പൊട്ടിയൊഴുകിയതോടെ ഭൂട്ടാനിലെ ഗാസ ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗാസ ത്ഷാച്ചു (Gasa Tshachu) പ്രകൃതിദത്ത ചൂടുനീരുറവയിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും ഒലിച്ചുപോയതായി റിപ്പോർട്ട്. ഒക്ടോബർ 29 വ്യാഴാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രളയത്തിന് മുമ്പുതന്നെ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ഭൂട്ടാനിൽ ഹിമാനിയിൽ രൂപപ്പെട്ട തടാകം കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വൻ മിന്നൽപ്രളയം
