w 412h 232croprect 0x0x1280x720imgid 01m66cthy1zeqyvt4s6r930hktimgname bjp 2 1793363625921

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ഇന്ത്യാസഖ്യം ഇന്ന് പ്രഖ്യാപിച്ച ജനകീയ കുറ്റവിചാരണ മാറ്റിയതിനെ പരിഹസിച്ച് ബി ജെ പി. പ്രതികൂല കാലാവസ്ഥയാണ് ഇന്നത്തെ പരിപാടി നാളത്തേക്ക് മാറ്റാൻ കാരണമായി ഇന്ത്യ സഖ്യം പറഞ്ഞതെങ്കിലും ഐക്യമില്ലായ്മയാണ് കാരണമെന്നാണ് ബി ജെ പിയുടെ പരിഹാസം. പ്രതികൂല കാലാവസ്ഥയും മഴയുമൊന്നുമല്ല, ഇന്ത്യ മുന്നണിക്കുള്ളിലെ അസ്വാരസ്യവും ഐക്യമില്ലായ്മയുമാണ് പരിപാടി മാറ്റാൻ കാരണമെന്നാണ് ബി ജെ പി ദേശീയ വക്താവ് സമ്പീത് പത്ര അഭിപ്രായപ്പെട്ടത്. കുറ്റവിചാരണ മാറ്റിവച്ചത് പാർട്ടികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണ്. പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച പലരും പിന്മാറിയെന്നും സമ്പീത് പത്ര കൂട്ടിച്ചേർത്തു. പാർലമെന്‍റിനെ അപമാനിക്കുന്നതിനോട് ആ മുന്നണിയിലെ പലരും എതിർപ്പ് അറിയിച്ചു. മോക്ക് പാർലമെന്‍റ് എന്ന പേര് ജനകീയ കുറ്റവിചാരണയാക്കി മാറ്റിയത് പോലും ഈ സമ്മർദ്ദം കൊണ്ടെന്നും സമ്പിത് പത്ര ആരോപിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *