ലോകത്തിലെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ ലിസ്റ്റഡ് ടെലികോം കമ്പനിയായി ജിയോ പ്ലാറ്റ്ഫോംസ് മാറി. ഏഷ്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായും ജിയോ ഉയര്‍ന്നു. ഏഷ്യന്‍ വിപണിയില്‍ ചൈന മൊബൈലിന് തൊട്ടുപിന്നിലാണ് ജിയോയുടെ സ്ഥാനം. ബ്ലൂംബെര്‍ഗിന്റെ കണക്കുപ്രകാരം 13,700 കോടി ഡോളറാണ് ജിയോ പ്ലാറ്റ്ഫോംസിന്റെ വിപണിമൂല്യം. 22,000 കോടി ഡോളര്‍ മൂല്യമുള്ള ചൈന മൊബൈലിന് തൊട്ടുപിന്നിലായി ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ലിസ്റ്റഡ് ടെലികോം കമ്പനിയാണ് ജിയോ പ്ലാറ്റ്ഫോംസ്. രാജ്യത്തെ മൊത്തം കമ്പനികളുടെ പട്ടികയെടുത്താല്‍ വിപണിമൂല്യത്തില്‍ രണ്ടാമത്തെ വലിയ കമ്പനിയാണ് ജിയോ. 15.62 ലക്ഷം കോടി രൂപ മൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഒന്നാമത്. മൂന്നാമതുള്ള ഭാരതി എയര്‍ടെലിന്റെ മൂല്യമാകട്ടെ 12.16 ലക്ഷം കോടി രൂപയുമാണ്. 10.57 ലക്ഷം കോടിയുമായി എച്ച്.ഡി.എഫ്.സി. ബാങ്ക് നാലാമതുമാണ്.
