സിദ്ധാര്ത്ഥ് ഭരതന്, ബേബി ജീന്, സിജു സണ്ണി എന്നിവര് പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘പാലപ്പൂ’. സി സി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വിഷ്ണു അച്യുതനാണ്. ഷെബിന് ബെക്കര് പ്രൊഡക്ഷന്സും അപ്പര്കട്ട് ഫിലിംസും ചേര്ന്ന് നിര്മ്മിക്കുന്ന ‘പാലപ്പൂ’ വിന്റെ പൂജയും സ്വിച്ച് ഓണ് കര്മ്മവും നടന്നു. ഷെബിന് ബെക്കര്, ഛായാഗ്രാഹകനും നിര്മ്മാതാവുമായ ജോമോന് ടി ജോണ്, അന്സു എല്സ വര്ഗീസ് എന്നിവര് ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്. ഷാന് റഹ്മാന്, രഞ്ജി കാങ്കോല്, അഭിജിത്ത് അജിത് കുമാര്, ശിവജി ഗുരുവായൂര്, അജയ് വാസുദേവ്, ജോര്ഡി പൂഞ്ഞാര്, ശ്രീലക്ഷ്മി, ബിറ്റോ ഡേവിസ്, സിനോജ് അങ്കമാലി, ഉണ്ണി നായര്, രമേഷ് കോട്ടയം, ലീന ആന്റണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
