ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ കൃത്യതയാർന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അമേരിക്കയുടെ പശ്ചിമേഷ്യൻ യുദ്ധതന്ത്രങ്ങൾക്ക് കനത്ത തിരിച്ചടിയായെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിലെ 84 തന്ത്രപ്രധാന കേന്ദ്രങ്ങളിൽ 135-ലധികം ആക്രമണങ്ങളാണ് ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും റോയിട്ടേഴ്സ് അന്വേഷണത്തിൽ കണ്ടെത്തി. സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ, ഒമാൻ, ഇറാഖ് എന്നിവിടങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി നിലയങ്ങൾ, ആണവനിലയം, ശുദ്ധജല പ്ലാന്റുകൾ എന്നിവ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട് പറയുന്നു.
ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ കൃത്യതയാർന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അമേരിക്കയുടെ പശ്ചിമേഷ്യൻ യുദ്ധതന്ത്രങ്ങൾക്ക് കനത്ത തിരിച്ചടിയായെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട്
