w 412h 232croprect 0x1x1280x719imgid 01m51hz8phm66gfps65s5s3hagimgname cockroach effigy burn delhi 1792127509201

ദില്ലിയിൽ ഇത്തവണത്തെ ദസറ ആഘോഷങ്ങൾക്കിടെ രാവണൻ, കുംഭകർണ്ണൻ, മേഘനാദൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും. രാജ്യതലസ്ഥാനത്ത് കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം ശക്തമാകുന്നതിനിടെ ആണ് പാറ്റയുടെ കോലം കത്തിക്കാനുള്ള സംഘാടകരുടെ തീരുമാനം. ബിജെപി എംഎൽഎയായ അശോക് ഗോയൽ ദേവരഹ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ശ്രീ കേശവ് രാംലീല കമ്മിറ്റി ആണ് മറ്റ് കോലങ്ങൾക്കൊപ്പം പാറ്റയുടെ കോലവും കത്തിക്കുന്നത്. വീടുകൾ, ചുറ്റുപാടുകൾ, സമൂഹം എന്നിവിടങ്ങളിൽ നിന്ന് മാലിന്യം പൂർണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്ന് കമ്മിറ്റി പ്രസിഡന്റും മോഡൽ ടൗൺ എംഎൽഎയുമായ അശോക് ഗോയൽ ദേവരഹ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *